തിരുവനന്തപുരം വനിതാ കമ്മീഷൻ രാജിവച്ചു അധ്യക്ഷ എം.സി.ജോസഫൈൻ രാജിവച്ചു. സ്വകാര്യ വാർത്താ ചാനലിന്റെ പരാതി പരിഹാര പരിപാടിയിൽ വിളിച്ച പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതാണ് രാജിക്ക് കാരണമായിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കേയാണ് മുതിർന്ന സിപിഎം വനിതാ നേതാവിന്റെ പടിയിറക്കം.
വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായരുന്നു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.