അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.
രാവിലെ എട്ടോട് കൂടി വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോട് കൂടി ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. ആദ്യം തപാല്‍ വോട്ടുകളും പിന്നീട് ബാലറ്റുകളും എന്ന ക്രമത്തിലാകും എണ്ണുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും വോട്ടെണ്ണല്‍ പുരോഗമിക്കുക.
നമ്മുടെ നാടിൻെറ നന്മകൾ വികസനം ഉറപ്പുവരുത്തുവാൻ കഴിയുന്ന ജനപ്രതിനിധികൾ വിജയിക്കട്ടെ .
കേരളം ആര് ഭരിക്കും?’ അഞ്ചു മണിയോടെ അറിയാമെന്ന് ടിക്കാറാം മീണ
അന്തിമ തെരഞ്ഞെടുപ്പ് ഫലം വൈകിട്ട് അഞ്ചുമണിയോടെ അറിയാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂയെന്നും മീണ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസവും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.
”ഒരു കാലതാമസവും ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പിആര്‍ഡി വഴി എല്ലാ ജില്ലകളിലും കൗണ്ടിംഗ് സ്റ്റേഷനുകളില്‍ മീഡിയ സെന്ററുകള്‍ തയ്യാറാണ്. അവിടെ നിന്നും തടസങ്ങളില്ലാതെ വിവരങ്ങള്‍ ലഭിക്കും. വെബ്സൈറ്റ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും തയ്യാറാണ്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും നല്‍കിയിട്ടുണ്ട്. ഒരു ആശയകുഴപ്പവും ആര്‍ക്കും വേണ്ടതില്ല. നാലു മണി മുതല്‍ അഞ്ചു മണിക്കുള്ളില്‍ ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന അന്തിമ വിവരം ലഭിക്കും. എന്നാല്‍ രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂ.”