ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും(ജെറമിയാ 33:11) ✝️

I will restore the fortunes of the land

‭‭(Jeremiah‬ ‭33‬:‭11‬)🛐

ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് വചനം ആരംഭിക്കുന്നത്. ആദിയിൽ ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. രൂപരഹിതമായ ഭൂമിയെ സകലർക്കും വസിക്കുവാൻ യോഗ്യമാക്കിയത് കർത്താവാണ്.

രൂപരഹിതമായ ഭൂമിയുടെ അവസ്ഥകളെ മാറ്റുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം . ദൈവം നമ്മുടെ ഭൂമിയുടെയും, സകല ചരാചരങ്ങളുടെയും സൃഷ്ടാവാണ്. ആറു ദിവസംകൊണ്ട് ദൈവം ഭൂമിയിൽ സൃഷ്ടി പൂര്‍ത്തിയാക്കുകയും, തുടര്‍ന്നുള്ള വംശ വർദ്ധനവിനു സൃഷ്ടികളെത്തന്നെ സൃഷ്ടി കര്‍മ്മത്തില്‍ മനുഷ്യരെ ദൈവം പങ്കാളികളാക്കുകയുമാണ്‌ ചെയ്തത്.

തകർന്ന ദേശങ്ങളെ പുനരുദ്ധരിക്കാൻ കർത്താവിന് സാധിക്കും. യേശു ജനിച്ച നസറത്ത് എന്ന ദേശം ആൽമീയമായും ഭൗതികമായും അന്ധകാരത്തിൽ ആയിരുന്നു എന്നാൽ ദൈവപുത്രനായ യേശുവിന്റെ ജനനം ദേശത്തിന് വെളിച്ചം പകർന്നു.

നെഹമിയാ എന്ന പ്രവാചകനെ ജറുസലേമിന്റെ മതിൽ പുനരുദ്ധരിക്കാൻ ദൈവം വിളിച്ചു, അതുപോലെ തകർന്ന ദേശത്തെ പുനരുദ്ധരിക്കുന്നത് ദൈവം ഒറ്റയ്ക്കല്ല ദൈവം നമ്മളിലുടെ ആണ് ചെയ്യുന്നത്. തകർന്ന ദേശങ്ങളെ പുനരുദ്ധരിക്കാനുള്ള ദൈവ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്