പേത്തുർത്താ:

ആത്മീയ ഒരുക്കദിനംഭൗതികതയില്‍ നിന്ന്‌ മുക്തി നേടി മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക്‌ പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ്‌ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചവൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാര്‍ത്തോമ്മാനസാണികളുടെ അനന്യവും അര്‍ത്ഥ സമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ്‌ പേത്തുര്‍ത്താ.

നോമ്പ്‌ ദിവസങ്ങളില്‍ വര്‍ജിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ (ഇറച്ചി, മീന്‍, മുട്ട, പാല്‍, പാലുൽപന്നങ്ങള്‍) മിച്ചം വരുത്താതെ ഭക്ഷിച്ചു തീര്‍ക്കുകയും അവ പാകം ചെയ്തിരുന്ന മൺപാത്രങ്ങള്‍ ഉടച്ചുകളയുകയും ചെയ്യുന്ന രീതി മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്നു.

കാല്രകമത്തില്‍ വിഭവ സമൃദ്ധമായ ആഹാരം പാകം ചെയ്തു കഴിക്കുന്ന വലിയ ആഘോഷമായി ഈ ആചരണം മാറി. അവ പാകം ചെയ്തിരുന്ന പാത്രങ്ങള്‍ കഴുകി വെടിപ്പാക്കി നോമ്പുകാലത്ത്‌ ഉപയോഗി ക്കാതെ മാറ്റിവച്ചിരുന്നു. ഈ ആചരണമാണ്‌ പേത്തൂര്‍ത്താ എന്ന പേരിൽ അറിയപ്പെടുന്നത്‌. വലിയ നോമ്പിലേക്ക്‌ കടക്കുന്നതിനുള്ളആത്മീയവും ഭൗതികവുമായ പുതുക്കലിന്റെ ഒരനുഭവമാണ്‌ നസാണികള്‍ക്ക്‌പേത്തുര്‍ത്താ. “പേത്തൂര്‍ത്താ”’ എന്ന സൂറിയാനി വാക്കിന്റെ അര്‍ത്ഥം തിരിഞ്ഞുനോട്ടം”,“അനുരഞ്ജനം” എന്നൊക്കെയാണ്‌.

“തിരികെ വരിക, “അവസാനിക്കുക, “കടന്നുപോവുകഎന്നെല്ലാം അര്‍ത്ഥമുള്ള “പഥര്‍’ എന്നതില്‍നിന്ന്‌ വന്നതാണ്‌ ‘പേത്തുര്‍ത്താ’ എന്ന വാക്ക്‌. പഴയ ജീവിതം അവസാനിപ്പിച്ച്‌ പുതിയ ജീവിതത്തിലേക്ക്‌ തിരികെ വരാനുള്ള ആഹ്വാനമാണ്‌ പേത്തൂര്‍ത്താ നൽകുന്നത്‌.ദനഹാക്കാലം തിരുനാളുകളുടെ കാലമായിരുന്നു. തിരുനാളാഘോഷങ്ങളുടെ അവസാന ദിനമാണ്‌ പേത്തുര്‍ത്താ. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിവസങ്ങളവസാനിച്ചു എന്ന അറിയിപ്പാണ്‌ പേത്തുര്‍ത്താ നല്‍കുന്നത്‌.

പഴയതില്‍ നിന്നും വ്യത്യസ്തമായ ഒരു പുതിയ ജീവിതചര്യ സ്വന്തമാക്കണമെന്ന്‌ പേത്തുര്‍ത്താ സൂചിപ്പിക്കുന്നു. പുതിയ ജീവിതത്തിലേക്കുള്ള കടന്നു പോകലാണ്‌ പേത്തുര്‍ത്താ. കഴിഞ്ഞ കാലങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കി, ഭൗതികതയോട്‌ വിടപറ ഞ്ഞുകൊണ്ട്‌ അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ധര്‍മ്മദാനത്തിന്റെയും വലിയ അനുഭവത്തിലേക്ക്‌തിരിച്ചുവരാനുള്ള ക്ഷണമാണ്‌ വലിയ നോമ്പാരംഭത്തിലെ പേത്തുര്‍ത്താ.

വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന തിനേക്കാളും നോമ്പാരംഭത്തിലെ ഒരാഘോഷദിനത്തേക്കാളുമുപരി ആത്മീയ ഒരുക്കത്തിന്റെ ദിവസമായി മാറണം, പേത്തുര്‍ത്താ. നാവിന്‌ രൂചി പകരുന്ന ഭക്ഷണസാധനങ്ങള്‍പാകം ചെയ്തിരുന്ന മണ്‍പാത്രങ്ങള്‍ ഉടച്ചുകളയുന്നതുവഴി ശരീരത്തിന്റെയും പഞ്ചേന്ദ്രിയങ്ങളുടേയും മോഹങ്ങളെ ഉടച്ചുകളയുന്നപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയും ജഡത്തിന്റെ സുഖത്തിന്‌ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയുംപൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്യുകഎന്നതാണ്‌ നമ്മുടെപൂര്‍വ്വികര്‍ പേത്തുര്‍ത്താ കൊണ്ട്‌ ഉദ്ദേശിച്ചിരുന്നത്‌.

അപ്രകാരം ഭൗതികമായ ഒരു ആഘോഷത്തേക്കാള്‍ ആത്മീയമായ ഒരു ഒരുക്കത്തിന്റെ ദിനമായിരിക്കണംനമുക്ക്‌ പേത്തുര്‍ത്താ. ഇനി, തീക്ഷ്ണമായനോമ്പിന്റെയും പുണ്യപ്രവൃത്തികളുടേയുംഅമ്പതുനാളുകള്‍. അങ്ങനെ വിശുദ്ധിയുംകാരുണ്യവും നിറഞ്ഞ ഒരു ജീവിതക്രമത്തിന്റെ തുടക്കമാകട്ടെ ഈ നോമ്പുകാലം. “ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവുംവഴി മിശിഹായേയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക്‌പ്രസാദിപ്പിക്കാം.” (സീറോ മലബാർ കുർബാനക്രമത്തിൽ നിന്ന് )

Fr. George Vallayil