നടപടികൾ ത്വരിതപ്പെടുത്താൻ യോഗതീരുമാനം

തിരുവമ്പാടി : നിർദിഷ്ട ആനക്കംപോയിൽ – കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന് ഉന്നത തല സമിതി തത്വത്തിൽ അംഗീകാരം നൽകി. 14/7/2021 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വൻകിട പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് തത്വത്തിൽ അംഗീകാരം നൽകിയത്.

കൊങ്കൺ റെയിൽവേ തയ്യാറാക്കി സമർപ്പിച്ച ഡിപിആറിൽ നാലുവരി തുരങ്കപാത യാണ് നിർദ്ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ , കെ ആർ സി എൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ തുടർ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായതായി എം.എൽ.എ ലിൻ്റോ ജോസഫ് അറിയിച്ചു.

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!