”Better is a little with the fear of the Lord than great treasure and trouble with it.“

‭‭(Proverbs‬ ‭15‬:‭16‬) 🛐

ലോകത്തിൽ എല്ലാവിധ സ്വതന്ത്യവും ദൈവം നമ്മൾക്ക് നൽകിയിട്ടുണ്ട്.ലോകത്തിൽ ആനന്ദം തരുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്. ലോകത്തിന്റെ മോഹങ്ങൾ പല വിധത്തിൽ നമ്മളെ മാടിവിളിക്കുമ്പോളും ദൈവഭക്തിയിൽ ഉറച്ച് നിൽക്കുന്നത് നമ്മൾക്ക് സന്തോഷവും സമാധാനവും നൽകുന്നു. ലോകമോഹത്തെത്തെ കുറിച്ചുള്ള സാത്താന്റെ ഇമ്പമുള്ള വാക്കുകള്‍ കേൾക്കുന്ന മനുഷ്യന്‍ പലപ്പോഴും തങ്ങളെ സൃഷ്ടിച്ച് പരിപാലിച്ചു കൊണ്ടിരിക്കുന്ന ദൈവത്തെയും അവിടുത്തെ വചനങ്ങളെയും അവിശ്വസിക്കുകയും, മാത്രമല്ല സാത്താനെയും അവന്റെ വാക്കുകളെയും വിശ്വസിക്കുകയും ചെയ്യുന്നു. ലോകത്തെ കാണുന്നവന് പലപ്പോഴും ദൈവത്തെ കാണുവാൻ സാധിക്കുകയില്ല. ലോകം തരുന്ന സംത്യപ്തി താൽക്കാലികമാണ്

ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും ഭക്തിയുടെ ഘടകങ്ങളാണ്. ജോബ് ദൈവഭക്തനായിരുന്നു. ജീവിതത്തിലെ കഷ്ടമായ സാഹചര്യത്തിലും അവൻ ഭക്തി മുറുകെപ്പിടിക്കുന്നുവെന്നു ദൈവം സാക്ഷ്യപ്പെടുത്തി. എന്നാൽ ജീവിത കഷ്ടതയിൽ ദൈവത്തെ മുറുകെ പിടിച്ചപ്പോൾ ഭാര്യ ജോബിനു നല്കിയ ഉപദേശമാണ് “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയുക എന്ന്. എന്നാൽ ജോബ് പറഞ്ഞു അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും.

ജീവിതത്തിൽ ഏതെങ്കിലും ഒരു നിമിഷ നേരത്തേക്കുമാത്രം ദൈവത്തില്‍ വിശ്വസിക്കുകയും പിന്നീട് ആ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യുന്നവന് നിത്യരക്ഷ സ്വന്തമാക്കാന്‍ കഴിയുകയില്ല. ആദ്യവിശ്വാസത്തെ അന്ത്യംവരെ മുറുകെ പിടിക്കുന്നവനാണ് നിത്യജീവനും നിത്യരക്ഷയും സ്വന്തമാക്കാന്‍ കഴിയുക. തിരുവചനം ഇപ്രകാരം നമ്മളോട് പറയുന്നു ”ജീവിക്കുന്ന ദൈവത്തില്‍നിന്നും നിങ്ങളാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയം മൂലം അകന്നുപോകാതിരിക്കുവിന്‍. എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ എന്ന് ഹെബ്രായര്‍ 3:12-14 ൽ പറയുന്നു. നാം ഓരോരുത്തർക്കും ലോകമോഹങ്ങളിൽ അകപ്പെടാതെ ദൈവഭക്തിയിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്