കഴിഞ്ഞദിവസം സാൻ അന്റോണിയോയിൽ വച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട ഹൂസ്റ്റൺ സ്വദേശി ജോയലിന്റെ അമ്മ മകന്റെ മൃതസംസ്കാര ശുശ്രൂഷയിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് നൽകിയത്. ദൈവം നൽകി, ദൈവം എടുത്തു എന്ന വാക്കുകളോടെയാണ് ആ അമ്മ ആരംഭിച്ചത്.

വീട്ടുകാരുടെയും, കൂട്ടുകാരുടെയും ഇടയിൽ ജോയൽ ചെലുത്തിയ സ്വാധീനവും, ജോയലിന്റെ വിശ്വാസജീവിതത്തെ പറ്റിയും അമ്മ പറഞ്ഞു. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ജോയൽ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസവും കുമ്പസാരിച്ചിരുന്നു. ജോയൽ ബോട്ടപകടത്തിൽ മരിക്കുന്ന ദിവസം വാഹനത്തിൽ കൂട്ടുകാരോടൊപ്പം പോകവേ ആത്മീയ ജീവിതം ശക്തമായി മുന്നോട്ടു നയിക്കാനുളള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു അപ്ലിക്കേഷൻ Exodus-90നെ പറ്റി അവരോട് പങ്കുവെച്ചിരുന്നു.

എല്ലാവർക്കും പ്രചോദനമാകുന്ന ജോയലിന്റെ ജീവിതത്തെപ്പറ്റി അമ്മ പറഞ്ഞ സന്ദേശം കേൾക്കാൻ ആഗ്രഹമുള്ളവർ ഈ യൂട്യൂബ് വീഡിയോ കാണുക.

https://m.youtube.com/watch?

നിങ്ങൾ വിട്ടുപോയത്