തൃശ്ശൂർ : അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ സേവനത്തിന് പാലക്കാട് ഹോളി ഫാമിലി പ്രോവിൻസിലെ ഒരുകൂട്ടം സന്ന്യാസിനിമാർ.
രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത് സന്ന്യാസിനിമാരായ സിൻസി, ഫ്രാൻസീന, പ്രിൻസി മാത്യു, ജിപ്സ വർഗീസ്, ഡെറ്റി റോസ്, മാർഗരറ്റ് ട്രീസ തോമസ്, റോസ് വിക്ടർ എന്നിവരാണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റും നഴ്സുമാരും ടീച്ചർമാരും അടങ്ങുന്നതാണ് സംഘം. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും കൂടാതെ, അവർക്ക് ധൈര്യം പകരാനും ഈ സന്ന്യാസിനികൾ ജാഗരൂകരാണ്.
കോവിഡ് രോഗികളെ സഹായിക്കാൻ മുന്നോട്ടുവന്ന യുവസന്ന്യാസിനിമാരെ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അനുമോദിച്ചു..
അനുമോദനങ്ങൾ ആശംസകൾ