നമ്മൾ എല്ലാവരും ഇന്ന് വളരെ അധികം കേട്ട് പഴകിയ വാക്കാണ് പരിസ്ഥിതി -വനം സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ. ഇവയുടെ ആവശ്യത്തേക്കുറിച്ച് ഇനിയും ആരെയും ഓർമപ്പെടുത്തേണ്ടതില്ല, കാരണം ജനിച്ചു വീഴുന്ന കുഞ്ഞ് മുതൽ മരണക്കിടക്കയിൽ അവസാനശാസം വലിക്കുന്നവർ വരെ ഇന്ന് പരിസ്ഥിതി ആഘാതത്തിന്റെ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പരിസ്ഥിതി ദിനവും മാറ്റത്തിന്റെ ചില മുൻകരുതൽ നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. കത്തോലിക്കാ സഭയുടെ പരിസ്ഥിതി രാഷ്രീയം സമകാലിക ലോകത്തോട് സംവദിക്കുന്നത് എന്താണെന്ന് പറയാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.
ഒന്നാമത്തായി, സഭ പ്രാധാന്യം നൽകുന്നത് മനുഷനാണ്, മറിച്ച് പ്രകൃതിയ്ക്ക് അല്ല.
പരിസ്ഥിതിയുടെ സംരക്ഷണത്തിലൂടെ പരിപ്പോക്ഷിക്കപ്പെടുന്നത് മനുഷ്യ വർഗം തന്നെയാണ്. പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം നഷ്ടപ്പെടുമ്പോൾ സഹജീവികളുമായും, സഹോദരനുമായും, മനുക്ഷസംസ്കാരവുമായും അതുവഴി ദൈവവും ആയുമുള്ള ബന്ധം നഷ്ടപ്പെടുന്നു. വളരെ ശക്തമായി പോപ്പ് ഫ്രാൻസ് പറയുന്നു പാവപ്പെട്ടവരും പ്രകൃതിയും തമ്മിൽ ഒഴിച്ചുകൂടാനാവാത്ത ബന്ധം ഉണ്ട്. അതിനാൽ പരിസ്ഥിതി വിഷയങ്ങൾ ഏറ്റവും അധികം ബാധിക്കാൻ പോകുന്നത് ശീതള മുറികളിൽ കഴിയുന്നവരിലോ, മണിമന്തിരങ്ങളിൽ ജീവിക്കുന്നവരിലോ അല്ല, മറിച്ച് ജീവിതത്തിന്റെ പരിതോവസ്ഥകളിൽ കഴിയുന്നവരിലും, പാർശ്വ വൽക്കരിക്കപ്പെട്ടവരിലും ആണ്. അതിനാൽ സഭയുടെ പരിസ്ഥിതി രാഷ്ട്രീയം ഊന്നൽ നൽകുന്നത് അത്താഴപ്പട്ടിണിക്കാരന്റെ പ്രശ്നപരിഹാരത്തിലേക്കാണ്.
രണ്ടാമതായി, നാം പരിസ്ഥിതി വിഷയങ്ങളെ സമീപിച്ചിരുന്നത് ശാസ്ത്ര- സാമൂഹിക മാനങ്ങളുടെ ഭാഗം ആയി മാത്രം ആയിരുന്നു. എന്നാൽ പോപ്പ് ഫ്രാൻസീസ് ദൈവശാസ്ത്രപരവും ധാർമികവും ആയ പുതിയ മാനം നൽകുന്നു. ” പരിസ്ഥിതി മാനസാന്തരം ” എന്നതുകൊണ്ട് പരിപൂർണ്ണമായ തിരിച്ചുവരവ് സഭ പ്രീതീക്ഷിക്കുന്നു. സമവായതിന്റെ ശൈലികൾ അല്ല, മറിച്ച് ഉപാതികൾ ഇല്ലാത്ത നിലപാടുകളും നയങ്ങളുമാണ് സഭ വിവക്ഷിക്കുന്നത്. വനസംരക്ഷണം, നദി പുനരുദ്ധരിക്കൽ തുടങ്ങിയ സൂഷ്മ ഘടകങ്ങൾ മുതൽ കമ്പോളം, അഗോളവൽക്കരണം, ഉപഭോഗ സംസ്കാരം തുടങ്ങിയ ബഹു ഘടകങ്ങൾ വരെ ഇതിന്റെ പരിധിയിൽ വരും. പരിസ്ഥിതി വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താൽ ആണ്. അവർ പലപ്പോഴും പക്ഷ പാത പരമായ സമീപനം ആണ് കൈക്കൊള്ളരുള്ളത്. ഇവിടെയാണ് സഭയുടെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തി. പൂർണമായും ഉപാതികളോ മുൻവിധികളോ ഇല്ലാത്ത മാനവകുലത്തിന്റെ നിലനിൽപ്പിന്റെ ശബ്ദമാണ്. 1990 മുതൽ പരിസ്ഥിതി ഉയർത്തുന്ന പ്രശ്നങ്ങൾ ധർമ്മിക പ്രശ്നമായി മാറിയിരിക്കുന്നു എന്നതിൽ സംശയം ഇല്ല. എല്ലാവരെയും ചേർത്തുനിർത്തി പ്രായോഗികമായ വിഷയത്തിൽ തീരുമാനം എടുക്കാൻ ഉതകുന്ന സംവാദങ്ങൾ നടത്തപ്പെടേണ്ടതാണ്.
മൂന്നാമതായി പരിസ്ഥിതിയേയും മനുഷ്യനെയും വേർതിരിച്ചു കാണാൻ കഴിയില്ല എന്നതാണ്. രണ്ടും പരസ്പര പൂരകങ്ങൾ ആണ്. മനുഷ്യൻ ജീവിക്കുന്ന ആവാസ വ്യവസ്ഥയും, സ്വഭാവിക പ്രെകൃതിയും തമ്മിൽ അന്തരമില്ല. പ്രപഞ്ചത്തിന്റെ മുഴുവൻ ആവാസ വ്യവസ്ഥയെയും നശിപ്പിക്കാൻ മനുഷ്യന്റെ അനിയന്ത്രിതവും ആശാശ്രീയവുമായ ഇടപെടൽ കൊണ്ട് കഴിയും. പസഫിക് സമുന്ദ്രത്തിന്റെ അടിയിൽ ജീവിക്കുന്ന സൂഷ്മ ജീവിയുടെ സ്വാഭാവിക ജീവനം എന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിനാൽ പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും പൊതുവായ നിയമ നിർമാണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ചില രാജ്യങ്ങൾ നിയമങ്ങളിൽ അയവു വരുത്തുന്നത് പരസ്പര പൂരകങ്ങൾ ആയ വ്യവസ്ത്യയുടെ നിലനിൽപ്പിന് വൻ ഭീഷണി ആണ്. പരിസ്ഥിതി വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ വ്യക്തി താല്പര്യം പരിഗണിക്കേണ്ടതില്ല എന്ന് പറയാൻ പോലും പോപ്പ് ഫ്രാൻസിസ് മടിക്കുന്നില്ല. നിയമ നിർമാണത്തിന്റെ പല നല്ല മാതൃകകളും അമേരിക്കയിലെ നദി സംരക്ഷണം ( Clean Water Act ), വനസംരക്ഷണം തുടങ്ങിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ വിവരിക്കുന്നുണ്ട്. പ്രാദേശിക ഗവർമെന്റുകളുടെ പങ്കാളിത്തോടെ, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ കഴിയൂ. അല്ലാത്ത പക്ഷം അവയെല്ലാം അടിച്ചേൽപ്പിക്കലും അനാവശ്യ സംഘർഷത്തിനും കാരണമാകും.
പരിസ്ഥിതി വിഷയങ്ങളിൽ പൊതുവായ ധാരണ ഉണ്ടാക്കുമ്പോൾ വികസിത അവികസിത രാജ്യങ്ങൾ തമ്മിൽ വലിയ അന്തരവും ധർമ്മികമായ ഉറാക്കുടുക്കും ഉണ്ടാക്കാനിടയുണ്ട്. ഉദാഹരണമായി ഐക്യരാഷ്ട്ര സഭ നിർദേശിക്കുന്ന പ്രാഥമിക സൗകര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുന്ന അവികസിത രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾക്കൊപ്പം പരിഗണി ക്കുന്നത്തിലെ നീതികേട് പോപ്പ് ഫ്രാൻസിസ് ചൂണ്ടി കാണിക്കുന്നു. ഇവയെ മറികടക്കാൻ പൊതുഫണ്ടിൽ നിഷേപിക്കലും ഊർജ്ജത്തിന്റെ പുതുക്കാവുന്നതും, സുസ്ഥിരവുമായ മാർഗമാണ് പപ്പാ നിർദേശിക്കുന്നത്.
നാലാമതായി മനുഷ്യന്റെ ഉപഭോഗ സംസ്കാരം ഉയർത്തുന്ന വെല്ലുവിളികൾ ആണ് ചർച്ച ചെയ്യേണ്ട മറ്റൊന്ന്. കൂടുതൽ സുഖിക്കാനായി വാങ്ങി കൂട്ടി ജീവിക്കുന്നവർ പരിസ്ഥിതിയെ അമിതമായി ഭാരപ്പെടുത്തുന്നു. പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിച്ചു ഉൾപ്പാദനം നടത്തുന്ന രാജ്യങ്ങളെ പോപ്പ് പേരെടുത്തു പറഞ്ഞത് അഭിനന്ദിക്കുന്നു, എന്നാൽ ചൈന പോലെ പരിസ്ഥിതിയെ കൊന്നുതിന്നുന്ന രാജ്യങ്ങളെ പരാമർശിക്കാതെ പോകുന്നു. ലാഭം മാത്രം നോക്കുന്നു കുത്തകകളെ കടിഞ്ഞാൽ ഇടാൻ എല്ലാവർക്കും അവകാശം ഉണ്ട്. ഉപഭോഗ ശീലം ലഘുകരിച്ചും, സാധ്യമായ ഉൾപ്പാദനം നടത്തിയും, ആവശ്യം വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിൽ വിവേചനം കാണിച്ചും, സഭ ഉയർത്തുന്ന പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താക്കൾ ആകാൻ നമുക്കും കഴിയും.
അവസാനമായി പരിസ്ഥിതി നമ്മുടെ പൊതു ഭവനം എന്നതാണ്. മനുഷ്യന്റെ ഇടപെഴക്കിലൂടെ പൊതു ഭവനം ഇന്ന് നാമാവശേഷം ആയിക്കൊണ്ട് ഇരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ ഇതിന്റെ പരിണിത ഫലം ആണ്. ഇനിയെങ്കിലും ഇത്തരം വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകണം. കാലാവസ്ഥ എല്ലാവരുടെയും പൊതുവായ ധനമാണ്.
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പരിസ്ഥിതി നശിപ്പിച്ചതിന്റെ ഫലമായി മനുഷ്യവസ യോഗ്യമല്ലാതായി മാറിയിരിക്കുന്നു. മരുഭൂമിയുടെയും കടലിന്റെയും വിശ്രുതി കൂടുന്നു. മഞ്ഞുരുകി കടൽ കരയെ വിഴുങ്ങുന്നു. ജല ദർഭല്യം കൂടുന്നു. മനുഷ്യന്റെ പൊതു ആരോഗ്യം ജീവിത നിലവാരം എന്നിവ തഴുന്നതിന്റെ ഫലമായി, സാമ്പത്തിക അസുതിലാവസ്ഥ വർധിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാൻ വിളിച്ചുചേർത്ത പല സമ്മേളനങ്ങളും പൂർണ പരാജയം ആയി മാറുന്നു. പലതും ചിലരുടെ വ്യക്തി താല്പര്യം സാരക്ഷിക്കാനും രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടും ഉള്ളവയാണ്. ഇതിനെല്ലാം പരിഹാരമായി പോപ്പ് മുന്നോട്ടു വയ്ക്കുന്ന “പരിസ്ഥിതിനമ്മുടെ പൊതു ഭവനം ” എന്ന മുദ്രവാക്യം ഏറ്റുപറയാം.
ചുരുക്കത്തിൽ അവസരോചിതമായ അടവ് തന്ത്രമല്ല സഭയുടെ പരിസ്ഥിതി രാഷ്രീയം, മറിച്ച് മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന, പ്രകൃതിയെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ സഭാപരമായി ഉപയോഗിക്കലാണ്. ഇത് നിലവിലുള്ള രാഷ്രീയ സംവിധാനത്തെ വെല്ലുവിളിക്കുന്നതല്ല, മറിച്ച് യഥാർത്ഥ ബോധത്തോടെ അവയെ സമീപിക്കലാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ഉപവി പ്രവർത്തമായിട്ടാണ് സഭ കാണുന്നത്. നിലപാടുകൾ വ്യത്യാസം ഉണ്ടെങ്കിലും, രാഷ്ട്രീയ സംവിധാനത്തെ ഉപവിപ്രവർത്തനത്തിന്റെ ഭാഗമാക്കാൻ “എല്ലാവരും സഹോദരങ്ങൾ ” Fratelli Tutti എന്ന ചാക്രിക ലേഖനത്തിലൂടെ സഭ നിർദ്ദേശിക്കുന്നു.
കേരളത്തിലെ പുതിയ സാഹചര്യത്തിൽ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തി വലുതാണ്. അശാശ്രീയ മുന്നേറ്റമാണ് ഇതു വരെ നയിച്ചത്. ഉദാഹരണത്തിന് നദി സംരക്ഷണ എന്നാൽ ഇന്നും പലരും വിചാരിക്കുന്നത് നീളമുള്ള തൊട്ടിയുമായി പുഴയിലെ മാലിന്യം നീക്കുക എന്നതാണ്.
മരിച്ചു കൊണ്ടിരിക്കുന്നു നദിയെ നിലനിർത്തിയിരുന്ന ആയിരക്കണക്കിന് ഘടകങ്ങൾ കണ്ടെത്തി അവ പരിഹരിക്കുകയാണ് വേണ്ടത്. ഇടുക്കി ജില്ലയിൽ പീരുമേഡ് താലൂക്കിൽ ഏലപ്പാറയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അണ്ണൻ തമ്പി എന്നൊരു മലയിൽ നിന്നും ഒഴുകിവരുന്ന നീർച്ചാലിനെയാണ്. വർഷത്തിലെ 365 ദിവസവും ഈ ജലം ഒഴുകുന്നതിന്റെ പിന്നിലെ കാരണം മലമുകളിൽ ഇടത്തൂർന്നു നിൽക്കുന്ന മലനിരകൾ ആണ്. സ്വകാര്യ വ്യക്തിയുടെ അധീനതയിൽ ഉള്ള ആ പ്രദേശത്തെ മരങ്ങൾ വെട്ടിയാൽ ആയിരങ്ങളുടെ കുടിവെള്ളം നിൽക്കും. ഇതുപോലെ ആയിരക്കണക്കിന് ചെറു സംവിധാങ്ങളുടെ സമ്മേളനമാണ് ഓരോ പുഴയും. പുഴ സംരക്ഷണം എന്നാൽ ഇത്തരം ജല സ്രോതസ്സുകളുടെ സംരക്ഷണം ആണ്. ലോകത്ത് ഇന്ന് നിരവധി പ്രായോഗിക മാതൃകകൾ ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്നുണ്ട്. കേരളത്തിലെ മരിച്ചുകൊണ്ടിരിക്കുന്ന 44 നദികളുടെ പുനർനിർമ്മാണത്തിന് സ്വീകാര്യമായ മാതൃകകൾ അവലമ്പിക്കാൻ പുതിയ ഭരണാധികാരികൾക്കു കഴിയട്ടെ.
അവസാനമായി സഭയുടെ പരിസ്ഥിതി രാഷ്ട്രീയം എത്തി നിൽക്കുന്നത് മാനവികതയിൽ ആണ്. പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നയതന്ത്രഞരും, നടപ്പിലാക്കുന്നവരും, ജനങ്ങളും തമ്മിൽ അനാവശ്യമായ സംഘർഷം പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ( അതിനുള്ള കാരണങ്ങളും പരിഹാരവും മറ്റൊരു ലേഖനത്തിൽ പറയാം ) ഇവർ തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ആദ്യ പടി. “കർഷകൻ മാത്രമല്ല ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഭക്ഷണത്തിന്റെ ഉൾപ്പാദകരാകാൻ കടമ ഉണ്ട് “.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സൗകര്യങ്ങൾ ഒരുക്കണം. ആഗോള തലത്തിൽ പരിസ്ഥിതി നിയമങ്ങളെ കാറ്റിൽ പറത്തുന്ന ചൈന പോലുള്ള രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്നതിൽ ഉത്തരവാദിത്തമുള്ള പരിസ്ഥിതി രാഷ്ട്രീയം ഉണ്ട്. അതിലെല്ലാമുപരി പരിസ്ഥിതി ധാർമ്മിക വിഷയമായതിനാൽ നമ്മുടെ ആത്മീയതയുടെ കൂടെ ഭാഗമാണ്. ഇത്തരം ചെറു ചിന്തകൾ നമ്മുടെ മനസ്സിനെ ഈ പരിസ്ഥിതി ദിനത്തിൽ സമ്പന്നമാക്കട്ടെ.
ഫാ. റോബിൻ പേണ്ടാനത്ത്.
(സാമൂഹിക ഗവേഷകൻ,)