നാളെ എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുവല്ലേ.. മക്കൾ എല്ലാവരും നല്ലത് പോലെ പഠിച്ചല്ലോ അല്ലേ?
പരീക്ഷയെക്കുറിച്ചോർത്ത് ആരും ടെൻഷൻ ആകരുത് കേട്ടോ. ഇന്ന് രാത്രി എല്ലാവരും നേരത്തേ ഭക്ഷണമൊക്കെ കഴിച്ച് നന്നായിട്ട് ഉറങ്ങണം.
ഹാൾ ടിക്കറ്റ്, പേന, ഐ.ഡി. കാർഡ്, കുടിവെള്ളം തുടങ്ങിയവ ബാഗിൽ എടുത്ത് വെക്കാൻ മറക്കരുത്. നാളെ രാവിലെ നേരത്തെ എണീറ്റ് അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങിയിട്ട് വേണം പരീക്ഷയ്ക്കായി ഇറങ്ങാൻ.ചോദ്യ പേപ്പർ കയ്യിൽ കിട്ടിയ ഉടൻ തന്നെ മനസ്സിരുത്തി വായിക്കണം.
ഏതിനെല്ലാം ആദ്യം ഉത്തരം എഴുതണമെന്ന് മനസ്സിൽ പ്ലാൻ ചെയ്യണം. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം അറിയില്ലെന്ന് കരുത്തി ആരും പേടിക്കരുത് കേട്ടോ. അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതണം.
വിജയം നിങ്ങൾക്കുള്ളത് തന്നെയാണ്. ഒരു കാര്യം പറയാൻ മറന്നു,നിങ്ങളിൽ ചിലരൊക്കെ ചെറിയ പേപ്പറുകളിൽ ഉത്തരങ്ങൾ എഴുതി പഠിച്ചിട്ടും ഒളിപ്പിച്ചിട്ടുമൊക്കെ ഉണ്ടാകുമെന്ന് എനിക്കറിയാം.
അതൊന്നും പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകരുതേ. കയ്യിലും പേപ്പർ ബോർഡിലുമൊക്കെ ഒളിച്ചെഴുതിയ ഉത്തരങ്ങളൊക്കെയും മായിച്ച് കളയാനും മറക്കരുത് കേട്ടോ
പ്രിയപ്പെട്ട മക്കൾ എല്ലാവരും നന്നായിട്ട് പരീക്ഷ എഴുതണം. എല്ലാവരും നല്ല മാർക്ക് വാങ്ങി വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
മക്കൾക്കെല്ലാം എന്റെ ഓൾ ദി ബെസ്റ്റ്.