തൃശൂർ. സി. എസ്. ഐ കൊച്ചിൻ മഹായിടവക (മുൻ ഉത്തര കേരള മഹായിടവക ) യുടെ 39 -മത് ഡയോസിസൻ കൌൺസിൽ നവംബർ 4 തിയതി വ്യാഴാഴ്ച തൃശൂർ ഓൾ സെയ്ന്റ്സ് സി. എസ്. ഐ ദേവാലയത്തിൽ വെച്ച് മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി. എൻ. ഫെൻ ഉത്ഘാടനം ചെയ്തു.
റവ. ജോൺ ജോസഫ്, ബാബു ജോൺ, പി. ഡ്. മാത്യു എന്നിവർ നേതൃത്വം നൽകി.പാലക്കാട്, തൃശൂർ, എറണാകുളം, മൂന്നാർ എന്നീ ചർച്ച് ഡിസ്ട്രിക്ട്കളിലെ തെരെഞ്ഞെടുക്കപ്പെട്ട അൽമായരും, വൈദികരും അടങ്ങിയ കൌൺസിൽ അംഗങ്ങൾ അടുത്ത മൂന്ന് വർഷത്തേക്കുള്ള മഹായിടവകയുടെ പുതിയ സാരഥികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.
മഹായിടവകയുടെ അടുത്ത വർഷത്തേക്കുള്ള ബഡ്ജറ്റ്റും ട്രെഷറർ അവതരിപ്പിച്ചു. മഹായിടവക ബിഷപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാൻ പുതിയ വൈദിക സെക്രട്ടറിയായി സാമൂഹ്യ പ്രവർത്തകനായ റവ. പ്രെയ്സ് തൈപറമ്പിൽ, അൽമായ സെക്രട്ടറിയായി അഡ്വ. പി. കെ. ജോസഫ്, ട്രഷറർ ആയി ശ്രീ. രാജൻ ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.