പ്രിയ സുഹൃത്തുക്കളെ,
കത്തോലിക്ക കോൺഗ്രസിന്റെ 2021- 2024 കാലത്തെ ഗ്ലോബൽ ഭാരവാഹികൾ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ , സഭാ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മഹനീയ സാനിദ്ധ്യത്തിൽ , കത്തോലിക്ക കോൺഗ്രസ് ബിഷപ്
ലെഗേറ്റ് അഭിവന്ദ്യ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ പിതാവ് ചൊല്ലിത്തരുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റുചൊല്ലിക്കൊണ്ട് ചുമതലയേൽക്കുകയാണ് . കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള പരിമിതമായ സാഹചര്യത്തിൽ ഏതാനും പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് . ചടങ്ങിന്റെ തത്സമയ സംപ്രേഷണം കത്തോലിക്ക കോൺഗ്രസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കും . നാൽപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഭാരവാഹികളും , വർക്കിംഗ് കമ്മറ്റിയംഗങ്ങളുടേയും സ്ഥാനാരോഹണ ചടങ്ങിലേക്ക് എല്ലാവരുടേയും പ്രാർത്ഥനകളും , ആശംസകളും അഭ്യർത്ഥിക്കുന്നു . അകലങ്ങളിലാണെങ്കിലും മനസ്സുകൊണ്ടും , പ്രാർത്ഥനകൾ കൊണ്ടും ഈ മഹനീയ മുഹൂർത്തത്തെ വിജയിപ്പിക്കുവാൻ കത്തോലിക്ക കോൺഗ്രസിന്റെ ചൈതന്യത്തിൽ നമുക്കൊന്നു ചേരാം .
ഫേസ്ബുക്ക് ലൈവ് ലിങ്ക് ചുവടെ ചേർക്കുന്നു .
https://fb.me/e/QPEtjDNo?ti=wa


രാജീവ് കൊച്ചുപറമ്പിൽ

ആശംസകൾ
