‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി ത്യജിക്കാൻ തയ്യാറവുന്നവരാണ് അമ്മമാർ . ജനിക്കും മുൻപ് തന്റെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ , അങ്ങനെയുള്ള ഒരമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . തന്റെ ജീവൻ പോലും വെടിഞ്ഞ് തന്റെ കുഞ്ഞിന്റെ ജീവൻ പിടിച്ചുനിർത്തിയ ഒരമ്മയുടെ കഥയാണ് ഡോകട്ർ പങ്കുവെക്കുന്നത് . ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ ;
എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപെടുന്ന ദിവസമാണ് ഇന്ന് . ഡോക്ടർ എന്ന നിലയിൽ ഏറെ സങ്കടം തോന്നിയ നിമിഷങ്ങൾ . ഒരു ഡോക്ടറായ ഞാൻ നിരവധി ഗർഭിണികളെയും പ്രസവക്കേസുകളും ദിവസവും ഞാൻ കൈകാര്യം ചെയ്യാറുണ്ട് . ഓരോ ഗർഭിണികളും എത്രത്തോളം വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജൻമം നൽകുന്നത് എന്ന് മറ്റാരേക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവക്കേസുകളും പരിഗണിക്കുമ്പോൾ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണം എന്ന് പ്രാര്ഥിക്കാറുണ്ട് . പ്രസവമുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . അതിൽ കുഞ്ഞിനെ ചുമക്കുന്ന 9 മാസം കാണാക്കപ്പെടാതെ തന്നെ പ്രസവ റൂമിൽ ഏറെ അവർ കഷ്ടപെടാറുണ്ട് . ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാ ഗർഭിണികളും ഒരുപോലെയാണെങ്കിലും അതിൽ എനിക്ക് ഏറെ പ്രിയം തോന്നിയ ഒരു ഗർഭിണിയുണ്ട് , കാരണം മറ്റൊന്നുമല്ല 14 വർഷമായി ഒരു കുഞ്ഞിക്കാലിന് വേണ്ടി അവൾ ആശുപത്രിയിൽ കയറിയിറങ്ങുകയാണ് . പല പല ചികിത്സകളും പ്രാർത്ഥനകളും പ്രതീക്ഷയുമായി ഓരോ തവണ വരുകയും നിരാശയോടെ കണ്ണ് നിറഞ്ഞൊഴുകി ഇറങ്ങി പോവുന്നതും ഞാൻ കണ്ടിട്ടുണ്ട് . ഐ വി എഫ് അടക്കം എല്ലാ ചികിത്സയ്ക്കും വിധേയയായെങ്കിലും എല്ലാം നിരാശയിലായിരുന്നു അവളെ കൊണ്ടുചെന്നു എത്തിച്ചത് . അങ്ങനെ നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവളെ കാത്ത് ആ സന്തോഷവാർത്തയെത്തി .
അവൾ അമ്മയാകാൻ പോകുന്നു എന്ന വാർത്ത . അണ്ഡാശയ സിസ്റ്റും വലിയ തോതിലുള്ള ഫൈബ്രോയ്ഡും ഉണ്ടായിരുന്നിട്ട് കൂടി അവൾ ഗർഭിണിയായി . ഏറെ കാത്തിരുന്ന ആ നിമിഷം അവൾ ദൈവത്തിനായി നന്ദി പറയാൻ മാത്രമായുള്ളതായിരുന്നു . ഗർഭിണിയായി എന്നറിഞ്ഞതുമുതൽ ഞാനൊരു അമ്മയായി എനിക്കൊരു കുഞ്ഞുണ്ട് എന്ന് അവൾ സന്തോഷം കൊണ്ട് എല്ലാവരോടും പറഞ്ഞു നടന്നു . അവളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നി ..അങ്ങനെ അവൾ 9 മാസം തന്റെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരുന്നു . അങ്ങനെ കാത്തിരുന്ന പ്രസവ ദിവസം എത്തി .
പ്രസവദിവസം ഞാൻ അവൾക്കൊപ്പം കൂടുതൽ സമയം ഉണ്ടാവണമെന്ന് തോന്നി , അങ്ങനെ ഞാൻ പ്രസവമുറിയിൽ എത്തി . ഏറെ പ്രതീക്ഷയോടെ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം ഞാൻ കണ്ടു . എന്നാൽ പ്രസവം അത്ര എളുപ്പമായിരുന്നില്ല , ഒടുവിൽ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി , അവൾക്ക് അവളുടെ കുഞ്ഞിനെ കാണണം എന്ന് വാശിപിടിച്ചു , ഞങ്ങൾ അവളുടെ പൊന്നോമനയെ അവളെ കാണിച്ചു .
അവൾ സന്തോഷം കൊണ്ട് കരഞ്ഞു എന്നിട്ട് “കുഞ്ഞിനോട് പറഞ്ഞു അമ്മയുടെ ജീവനാണ് നീ എന്ന് ” കണ്ടുനിന്ന ഞങ്ങളുടെ കണ്ണ് വരെ നിറഞ്ഞുപോയി .
പക്ഷെ പെട്ടന്ന് അവളുടെ അവസ്ഥ വഷളായിത്തുടങ്ങി . അവൾ തന്റെ കുഞ്ഞിനെ കണ്ട ശേഷം പിന്നീട് അതിൽ നേരം ജീവനോടെയിരുന്നില്ല . അവൾ മരണത്തിനു കീഴടങ്ങി . ഒരു നിമിഷം തകർന്നു പോയ അവസ്ഥയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും . ഭാര്യാ മരിച്ച വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾ ബോധരഹിതനായി നിലത്തു വീണു . ഡോകട്ർ ജീവിതത്തതിൽ ആകെ തകർത്തുകളഞ്ഞ നിമിഷമായിരുന്നു അത് . അതുകൊണ്ട് താനെ ഞാൻ ആണുങ്ങളോട് പറയുകയാണ് നിങ്ങളുടെ ഗർഭിണികളായ ഭാര്യമാരെ നിങ്ങൾ ഏറെ സ്നേഹിക്കുക , കാരണം നിങ്ങളുടെ കുഞ്ഞിനെ 9 മാസം ചുമന്നു പ്രസവിക്കുന്ന അവൾ വലിയൊരു ത്യാഗിയാണ് ,സഹനശേഷിയുള്ളവളാണ് , അവരെ ചേർത്തുനിർത്തുക സ്നേഹിക്കുക ..
എല്ലാ ഗര്ഭിണികളെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ .. ഇതായിരുന്നു ഡോക്ടറുടെ കുറിപ്പ് . കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്
Be Positive