വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് തന്റെ പ്രീയമക്കൾക്കു ഒരു അപ്പൻ നല്കിയ സന്ദേശം ഉണ്ടായിരുന്നു: അത് കൗദാശിക വിവാഹത്തെക്കുറിച്ചും, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആയിരുന്നു.
കത്തോലിക്കാ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്, സ്നേഹം നടിച്ചു പെൺകുട്ടികളെ വലയിൽ വീഴിക്കുന്നവരെ കുറിച്ച്, ചതിക്കുന്നവരെ കുറിച്ച് സ്നേഹമുള്ള ആ പിതാവ് മക്കളോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആ ദിവസത്തിന്റെ വിശിഷ്ടാഥിതി ആയിരുന്ന കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വാക്കുകൾ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. നമ്മുടെ മക്കളെ റാഞ്ചാൻ സുഡാപ്പികളും, തീവ്രവാദികളും വലവിരിച്ചു കാത്തിരിക്കുന്ന സത്യം ആ പുണ്യ പിതാവ് ശക്തമായ വാക്കുകളിൽ പറഞ്ഞു തന്നപ്പോൾ ചിലരെങ്കിലും ആ വാക്കുകളെ അന്ന് പുച്ഛിച്ചു തള്ളി. ഇന്ന് ആ വലിയ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞു കടന്നു പോയി, എങ്കിലും അദ്ദേഹം പറഞ്ഞ വാക്കുകൾ വാസ്ഥവം ആയിരുന്നു എന്ന് ഒത്തിരി വൈകി ആണെങ്കിലും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞു. പിതാവായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.
തെരുവിൽ ചുംബിക്കാൻ സമരം നടത്തിയകൂട്ടർ, സ്വവർഗ്ഗ വിവാഹത്തിനും, ലിവിങ് ടുഗെതർനും മുറവിളികൂട്ടിയ യുക്തി വാദികളും കമ്മ്യൂണിസ്റ്റുകാരും – വിശ്വാസത്തിലും കുടുംബ ബന്ധത്തിലും അധിഷ്ഠിതമായ വിവാഹത്തിന് ഉള്ള അണക്കര ഫൊറോനയിലെ യുവജനതയുടെ തീരുമാനങ്ങൾ കണ്ടപ്പോൾ വിറളി പിടിച്ചതും മറക്കാനാവാത്ത ചരിത്രം.
NB. മരിക്കാൻ കിടക്കുമ്പോൾ ആരുടെ രക്തം ആയിരിക്കും നിങ്ങൾക്ക് കിട്ടേണ്ടത് എന്ന് ചോദിച്ചു ഈ വഴിക്ക് വരുന്ന ഉക്തന്മാർക്കും ഉണ്ണാക്കന്മാർക്കും: മനുഷ്യരിൽ ഓടുന്നത് എല്ലാം ഒരേ രക്തം ആണെന്ന് പറഞ്ഞു ഇങ്ങോട്ടു വലിഞ്ഞു കേറണ്ട. തനിക്കു ചേരുന്ന രക്തം മാത്രം ആണ് തന്റെ സിരകളിൽ കേറേണ്ടതും, കേറ്റേണ്ടതും. മനുഷ്യരിൽ ഓടുന്നത് എല്ലാം ഒരേ രക്തം ആണെന്ന് പറഞ്ഞു ഏതേലും രക്തം വലിച്ചു കേറ്റിയാൽ കാഞ്ഞു പോകും.
ഫാ. ജോസഫ് (റിജോ) മുപ്രാപ്പള്ളിൽ
കെസിബിസി ഫാമിലി കമ്മീഷൻെറചെയര്മാനായിരുന്ന അദ്ദേഹമാണ് ജീവൻെറ സമഗ്രസംരക്ഷണത്തിനായി കെസിബിസി പ്രൊ ലൈഫ് സമിതിക്ക് രൂപംനൽകിയത് .സാർവത്രിക സഭയിൽ ശ്രദ്ധിക്കപ്പെട്ട ജീവസമൃദ്ധി നാടപ്പിലാക്കിയതും മാർ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ നേതൃത്വത്തിലാണ് .