ആൻ ഐഡിയൽ ഫാദർ ! പിതൃഭാവങ്ങളുടെ പൂർണ്ണതയായ അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.

അതിരൂപതയുടെ മെത്രാപ്പോലീത്താ അതിരൂപതയുടെ മുഖ്യ വിശ്വാസ പരിശീലകൻ കൂടിയാണ്. വിശ്വാസപരിശീലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലർത്തിയിരുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻ്റെ കാലത്താണ് സഭയിലെ വിശ്വാസപരിശീലകനായി ഞാൻ നിയമിക്കപ്പെടുന്നത്. “സഭയുടെ അത്യുന്നതമായ ശുശ്രൂഷയാണ് വിശ്വാസപരിശീലനം എന്നും സഭയുടെ എല്ലാ പ്രവ്യത്തികളും വിശ്വാസപരിശീലനം ലക്ഷ്യമാക്കിയുള്ളതാണെന്നും” ഞാൻ മനസിലാക്കിയത് പിതാവിൻ്റെ വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ്.

കുടുംബങ്ങളോടുള്ള കരുതൽ പിതാവിൻ്റെ പിതൃഭാവത്തിൻ്റെ മുഖമുദ്രയായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിതിക്ക് തുരങ്കം വെയ്ക്കുന്ന എല്ലാ തിന്മകൾക്കും എതിരെ കാർക്കശ്യത്തോടെ നിലപാട് പുലർത്തിയിരുന്ന പിതാവിൻ്റെ കാലം അതിരൂപതയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സുവർണ്ണ കാലമായിരുന്നു . കഴിഞ്ഞ 2023 – 2024 സാമ്പത്തിക വർഷത്തിൽ മാത്രം 72 കോടി 15 ലക്ഷത്തിൽപ്പരം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അതിരൂപതയിലെ ഇടവകകളും സ്ഥാപനങ്ങളും സമർപ്പിത ഭവനങ്ങളും ചേർന്നു നടത്തിയത്.

അതിരൂപതയിലെ പ്രോലൈഫ് പ്രവർത്തനങ്ങൾക്കു കലവറയില്ലാത്ത പ്രോത്സാഹനം നൽകി വരുന്ന പിതാവ്, അതിരൂപതാധ്യക്ഷൻ എന്ന പദവിയിൽനിന്നും പടിയിറങ്ങുമ്പോൾ, തൻ്റെ പിതൃസ്വത്ത് വിറ്റു കിട്ടിയ 50 ലക്ഷത്തിൽപ്പരം രൂപാ അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ സുസ്ഥിതിക്കായുള്ള കരുതൽ ധനമായി നീക്കിവെയ്ക്കുവാൻ സന്നദ്ധനായി.

അജഗണങ്ങളെ കടിച്ചുകീറാൻ വെമ്പുന്ന ചെന്നായ്ക്കളോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നതിൽ നിന്നും പിതാവ് ഒരിക്കലും അവധിയെടുത്തിരുന്നില്ല.

കേരളസർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾക്കെതിരെ (80:20) ആദ്യമായി ശബ്ദവുയർത്തിയ മെത്രാൻ പെരുന്തോട്ടം പിതാവാണ്. 2019 മാർച്ച് 7 ന് കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് പിതാവ് ഈ വിവേചനങ്ങളെ പരസ്യമായി ചോദ്യം ചെയ്തു. സമുദായ ശാക്തീകരണത്തിനും ബോധവൽക്കരണത്തിനുമായി ഒരു ഡിപ്പാർട്ടുമെൻ്റ് (CARP) തന്നെ കേരള സഭയിൽ ഇദംപ്രഥമമായി രൂപീകരിക്കപ്പെട്ടത് പിതാവിൻ്റെ കാലത്ത് ചങ്ങനാശ്ശേരി അതിരൂപതയിലാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സർക്കാർ EWS ഏൽപ്പെടുത്തിയതിനെതിരെ തൽപ്പര കക്ഷികൾ പ്രക്ഷോഭം തുടങ്ങിയപ്പോൾ, സർക്കാർ നിലപാടിനെ അനുകൂലിച്ചു കൊണ്ട് ” സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത ?” എന്ന പേരിൽ പിതാവ് 2020 ഒക്ടോബർ 28 ന് ദീപികയിൽ എഴുതിയ ലേഖനം EWS ന് എതിരെ ഉയർന്നു വന്ന എല്ലാ ദുരാരോപണങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു.

സമുദായത്തിൻ്റെ വെളിയിൽ നിന്നും അജഗണങ്ങളെ ലക്ഷ്യമാക്കി വന്ന അബദ്ധ പ്രബോധനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുവാൻ അതിരൂപതയിൽ സുശക്തമായ ഒരു Apologetics Team നെ വാർത്തെടുക്കുകയും അതുവഴി അതിരൂപതയിലെ ഓരോ വ്യക്തികൾക്കും ശരിയായ വിശ്വാസ ബോധ്യങ്ങൾ പകർന്നു നൽകുകകയും ചെയ്യാൻ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുകയും ചെയ്തത് പെരുന്തോട്ടം പിതാവിൻ്റെ കർമ്മ കുശലതയാണ് . അതിരൂപതയുടെ Apologetics Team ൽ ചേർന്നു പരിശീലനം നേടുവാനും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും എളിയവനായ എനിക്കും അവസരം കിട്ടിയത് നന്ദിയോടെ ഓർക്കുന്നു. തുടർ പരിശീലത്തിനായി KCBC നടത്തിയ Apologetics Camp ലേക്ക് അതിരൂപതാ പ്രതിനിധികളായി പങ്കെടുക്കാൻ നിയോഗിക്കപ്പെട്ട അഞ്ചുപേരിൽ ഒരാളായി പിതാവ് എൻ്റെ പേര് KCBC യിലേക്ക് എഴുതിക്കൊടുത്തത് എന്നും അഭിമാനത്തോടെ മാത്രമേ എനിക്ക് ഓർക്കുവാൻ കഴിയുകയുള്ളൂ . അബദ്ധപ്രബോധകർക്ക് പ്രതിരോധിക്കാൻ കഴിയാത്തവിധം ബഹു. ജെയിംസ് കൊക്കാവയലിൽ അച്ചൻ ( James Joseph ) രചിക്കുകയും ഇവടകയിലെ ഓരോ കുടുംബങ്ങളിലും മാർഗ്ഗദീപമായി എത്തുകയും ചെയ്ത “വിശ്വാസ ബോധ്യങ്ങൾ അത്മരക്ഷയ്ക്ക്” എന്ന അമൂല്യമായ പഠനഗ്രന്ഥം അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻ്റെ ജാഗ്രതയുടെയും ധീരതയുടെയും ഫലമാണ്.

നന്ദി പിതാവേ, ദൈവം ദാനമായി നൽകിയ ജീവിതം ഞങ്ങൾക്കായി ജീവിക്കാൻ മാറ്റിവെച്ചതിന് . ദൈവത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ഞങ്ങളുടെയിടയിൽ എപ്പോഴും ആയിരിക്കുന്നതിന് . നന്ദി .. നന്ദി . . നന്ദി ! ❤️

Bobby Thomas 

നിങ്ങൾ വിട്ടുപോയത്