തൃശൂർ: കൊറോണ ബാധിതനായി ചികിൽസയിൽ കഴിയുന്ന ലോക പ്രശസ്ത വചനപ്രഘോഷകൻ ഫാ.മാത്യു നായ്ക്കാം പറമ്പിലിൻ്റെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അറിയിച്ചു. രോഗബാധിതനായപ്പോൾ മുതൽ ഫാ.മാത്യു നായ്ക്കാംപറമ്പിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗ നിലയിൽ കുറവുണ്ടെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയ്ക്ക് ഇടയിലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ഫാ. പനയ്ക്കൽ പറഞ്ഞു.

അച്ചൻ ആരോഗ്യത്തോടെ ഇരിക്കുന്നത് സന്തോഷത്തോടെ അറിയിക്കുന്നതിനൊപ്പം ദൈവത്തിനു നന്ദി പറയുന്നു. എന്നാൽ ഈ സത്യത്തിനു വിരുദ്ധമായി നായ്ക്കംപറമ്പിൽ അച്ചൻ മരിച്ചു എന്ന തെറ്റായ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നതിൽ അതിയായ ഖേദമുണ്ട്. അച്ചൻ മരിച്ചു എന്ന വാർത്ത തീർത്തും തെറ്റാണ് എന്നു മാത്രമല്ല അദ്ദേഹം ജൂൺ ഏഴിന് ഫാ.മാത്യു നായ്ക്കംപറമ്പിൽ ആശുപത്രിയിൽ നിന്ന് എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ കൊടുത്തിരുന്നു.

അച്ചന്റെ പൂർണ്ണ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഫാ. ജോർജ് പനയ്ക്കൽ അഭ്യർഥിച്ചു. ചികിൽസയിൽ കഴിയുന്ന ഫാ.മാത്യു നായ്ക്കാംപറമ്പിലിന് ആദരാഞ്ജലികൾ അർപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമ നടപടിക്ക് ആവശ്യപ്പെടുമെന്ന് ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.വ്യാജ പ്രചാരണങ്ങളെ ജനങ്ങൾ പൂർണ്ണമായി തളളിക്കളയുമെന്ന് ഫാ. പനയ്ക്കൽ പറഞ്ഞു.

https://www.facebook.com/watch/naickomparambilachan/

നിങ്ങൾ വിട്ടുപോയത്