നാൽപ്പത്തി ഒൻപതാം വിവാഹവർഷികമാണ് നാളെ.
എല്ലാ ദൈവകൃപകൾക്കും നന്ദി മാത്രം. അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം.
പിന്നെ അതിരില്ലാത്ത ദൈവകാരുണ്ണിയവും കരുതലും. നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കളും അവരുടെ ഭർത്താക്കന്മാരും,കൊച്ചുമക്കൾ, ഗുരുക്കന്മാർ,മേലധികാരികൾ, ആൽമീയപിതാക്കന്മാർ, നേതാക്കൾ,ആല്മീയാചാര്യന്മാർ,സതീർഥ്യർ,സഹപ്രവർത്തകർ, ശിഷ്യർ, അയൽ ക്കാർ, ബന്ധുക്കൾ, വിമർശ കർ, പിന്നെ ഇനി ശത്രുക്കൾ ആരെ ങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അവരും ചേർന്നാണ് ഞങ്ങളുടെ ജീവിതത്തെ ഇതുപോലെധന്യമാക്കിയത്.
എല്ലാവരുടെയുംപ്രതീക്ഷകൾക്ക് ഒപ്പമെത്താൻ കഴിഞ്ഞുവോ എന്നു തീർത്തു പറയുവാൻ ധൈര്യമില്ല. എങ്കിലും ഞങ്ങൾ അതിനു എന്നും കഴിവതും ശ്രമിച്ചിരുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം.
അർഹിക്കുന്നതിലധികംഅനുഗ്രഹങ്ങൾ, സന്തോഷങ്ങൾ,അവസരങ്ങൾ, പദവികൾ, ചുമതലകൾ, അംഗീകാരങ്ങൾ, സ്നേഹാദ രവുകൾ, വാത്സല്യം, പിന്തുണ എല്ലാംഎന്നും ലഭിച്ചല്ലോ. പൈതൃകമായി കിട്ടിയതിനപ്പുറം ഒരു സെന്റ് ഭൂമിപോലുമില്ല.
പെൻഷനല്ലാതെ സമ്പാദ്യവും.തിരിഞ്ഞുനോക്കുമ്പോൾ വേദപുസ്തകം പറയുമ്പോലെ ദൈവംതമ്പുരാനെ മറക്കാൻ മാത്രം സമ്പത്തോ അവിടുത്തെ ശപിക്കാൻ മാത്രംദാരിദ്ര്യമോ അവിടുന്നു ഒരിക്ക ലുംനൽകിയതുമില്ലല്ലോ.

ദൈവത്തിനുസ്തുതി. നിനക്കു എന്റെ കൃപ മതി എന്നു പറഞ്ഞ അവിടുത്തോട് നന്ദി ചൊല്ലി തീർക്കാനീ ജീവിതം പോരല്ലോ!!

സിറിയക് തോമസ്
ആശംസകൾ
