സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു.

ഇത് കേരളത്തിലെ പുരോഹിതരെ ഉദ്ദേശിച്ചാണോ മാർപ്പാപ്പ പറഞ്ഞത് എന്നറിയില്ല. മാർപ്പാപ്പ പറഞ്ഞ കാര്യത്തോട് കേരളത്തിലെ പുരോഹിതരും സഭാ നേതാക്കളും അർഹിക്കുന്ന ഗൗരവം ഈ വിഷയത്തിന് കൊടുക്കുമെന്ന് കരുതുന്നു.

കേരളത്തിലെ പുരോഹിതർ മൈക്ക് കിട്ടിയാൽ പറയുന്നത് എന്താണെന്നു പലപ്പോഴും അവർക്കും അറിയത്തില്ല , നാട്ടുകാർക്കും അറിയത്തില്ല.

ഒരു മണിക്കൂറിലൊക്കെ അധികമാണ് പലരും പ്രസംഗിക്കുന്നത്. ഈ കത്തി പ്രസംഗത്തിന്റെ സമയത്തു പള്ളിയിൽ കുർബ്ബാനയ്ക്ക് വന്ന പലരും നല്ല ഉറക്കമായിരിക്കും.

ചില പുരോഹിതർ നാട്ടുകാരെ വഴക്കു പറയാനാണ് ഭൂരിഭാഗം സമയവും വിനിയോഗിക്കുന്നത്. കേരളത്തിന് വെളിയിലുള്ള അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഇംഗ്ലീഷ് പള്ളികളിൽ നടക്കുന്ന പ്രസംഗങ്ങൾ കേരളത്തിലെ സഭകൾക്ക് മാതൃകയാക്കാവുന്നതാണ്. കൂടിപ്പോയാൽ ഒരു പത്തു മിനിറ്റ് സമയം മാത്രമേ അവർ പ്രസംഗിക്കുകയുള്ളു. വളരെ ചുരുങ്ങിയ വാക്കുകൾ ഉപയോഹിച്ചു , തമാശയൊക്കെ പറഞ്ഞു അവർ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ , സന്ദേശങ്ങൾ , കൃത്യതയോടെ പങ്കു വയ്ക്കും. അതല്ലേ നല്ലത്?

മണിക്കുറുകൾ പ്രസംഗിച്ചു നാട്ടുകാരെ വെറുപ്പിക്കുന്നതിനു പകരം ലഘുവായി സന്ദേശങ്ങൾ നല്കാൻ മലയാളികളായ പുരോഹിതർ തീരുമാനം എടുത്താൽ അത് വലിയൊരു ഉപകാരമായിരിക്കും.

Jinil Mathew 

നിങ്ങൾ വിട്ടുപോയത്