ക്രിസ്തുവെന്ന അടിത്തറയിൽ സ്ഥാപിതമായ സഭയെ താങ്ങി നിറുത്തിയിരിക്കുന്ന തൂണുകളാണത്രെ പുണ്യാത്മക്കളായ വിശുദ്ധർ .

ലോകത്തിന്റെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലും വിരലില്ലെണ്ണാവുന്നത്ര ചെറിയ വിശ്വാസ സമൂഹങ്ങളിലും ജാതി-മത-വർഗ്ഗ ഭേദമെന്യേ സ്വാധീനമുള്ള ഏക വിശുദ്ധനാണ് വി.സെബസ്ത്യാനോസ് .

ആദിമ നൂറ്റാണ്ടിൽ ,ഫ്രാൻസിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന നർബോണ എന്ന പട്ടണത്തിലെ, അതിസമ്പന്നവും കുലീനവുമായ ഒരു പ്രഭു കുടുംബത്തിൽ, എ.ഡി 255-ലാണ് സെബാസ്റ്റിൻ ജനിച്ചത്.

പ്രഭുക്കൻമാരും

ഉന്നതകുലജാതരുമെല്ലാം, സൈനീക സേവനം ഒരു കുടുംബ മഹിമയും അന്തസ്സായും കരുതി കൊണ്ട്, അതിലേർപ്പെട്ടിരുന്നൊരു സാമുഹ്യ

സാഹചര്യമാണ് അന്ന് ലോകത്തിൽ നിലനിന്നിരുന്നത്. അതു പ്രകാരം സൈനീകവൃത്തിയിൽ പ്രവേശിക്കണമെന്ന മാതാപിതാക്കളുടെ നിർദേശം അദ്ദേഹത്തിന് പക്ഷേ, ആദ്യമൊന്നും സ്വീകാര്യമായിരുന്നില്ല. തന്റെ ജീവിത നിയോഗത്തിന്റെ പൊരുൾ, ഒരു പ്രകാശമായി അദ്ദേഹത്തിന്റെ ചിന്തയിലും ആത്മാവിലും അക്കാലത്തു തന്നെ പ്രകാശിതമായിരുന്നിരിക്കണം. എന്നിരുന്നാലും

ഒടുവിൽ അവരുടെ നിർദ്ദേശപ്രകാരം ഇറ്റലിയിലെ മിലാൻ പട്ടണത്തിലേക്ക് അദ്ദേഹം യാത്രയായി. ഒരർത്ഥത്തിൽ നർബോണയിൽ ജനിച്ചെങ്കിലും മിലാനിലാണ് അദ്ദേഹം വളർന്നത്. റോമിൽ, ചക്രവർത്തിമാർ, അവരെ സ്വയം

ദൈവങ്ങളാക്കി അവരോധിച്ച്, തങ്ങളെ ആരാധിക്കണമെന്ന് സ്വന്തം പ്രജകളോട് കല്പ്പിക്കുകയും അതിന് വിസമ്മതിക്കുന്നവരെ,

ക്രൂരജന്തുക്കൾക്കെറിഞ്ഞു കൊടുത്തും, അഗ്നികുണ്ഡത്തിലെറിഞ്ഞും, തിളക്കുന്ന എണ്ണയിൽ ജീവനോടിട്ട് വറുത്തെടുത്തും

ഒറ്റ വെട്ടിന് കഴുത്തരിഞ്ഞും, കുരിശിൽത്തറച്ചും, ഉഗ്രമായ മർദ്ദനമുറകളാലും നിഷ്ക്കരുണം വധിക്കുന്ന കാലത്ത്, കാരീസ് രാജാവിന്റെ കീഴിൽ സെബാസ്റ്റിൻ റോമിലെത്തി സൈന്യത്തിൽ ചേർന്നു.

താനൊരു യേശു ഭക്തനാണെന്ന കാര്യം അദ്ദേഹം പരസ്യമാക്കിയില്ലപ്പോഴൊന്നും.

യഹൂദമതത്തെ പരിഹസിക്കുകയും കൊള്ളക്ക് പാത്രമാക്കുകയും ഒടുവിൽ ജൂതനെ തച്ചുതകർക്കുകയും ചെയ്ത പാരമ്പര്യം ബോധം അപ്പോഴും റോമാചക്രവർത്തിമാരെവിട്ടൊഴിഞ്ഞിരുന്നില്ല

രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും കാരണഭൂതർ

ക്രൈസ്തവരണെന്നാരോപിച്ച് അവർ പിന്നിട് അഴിച്ചുവിട്ട മതപീഡനം ചരിത്രത്തിന്റെ ഭാഗമാണല്ലോ.

ക്രൈസ്തവർ റോമിൽ ശക്തസമൂഹമായി വളരുന്നത് മനസിലാക്കിയ

കടുത്ത

റോമൻ ദൈവീകപാരമ്പര്യവാദിയായ

കാരീനസും ഒരു തിട്ടുരമിറക്കി. എല്ലാവരും

ജൂപ്പിറ്റർ ദേവനെ ആരാധിക്കണമെന്നായിരുന്നു ശാസന.

ആ അജ്ഞ നിഷ്ക്കരുണം തള്ളിയ ക്രൈസ്തവർക്കു നേരെ അത്യുഗ്രമായ ശിക്ഷാ നടപടികളാണ് പ്രയോഗിച്ചത്.

ഈ കാലയളവിലാണ് റോമിൽ അധികാര കലാപം ഉണ്ടായത്.

ഡയോക്ലീഷ്യൻ ചക്രവർത്തി റോമാനഗരം ആക്രമിച്ച് കീഴ്പ്പെടുത്തി, കാരീനസിനെ വധിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

.അതോടെ മത പീഡനം അതിന്റെ മൂർദ്ധന്യത്തിലുമെത്തി. ഡൈക്ലീഷ്യൻ,

തന്റെ വിശ്വസ്ത്തനായ സാമന്തരാജാവ് മാക്സിമിയനുമായി കൂടിയാലോചിച്ചതിനെ തുടർന്ന്, യുദ്ധനിപുണനും ഉത്തരവാദിത്വപൂർണ്ണനും ബുദ്ധിമാനും വിവേകിയുമായ സെബാസ്റ്റിൻ

സൈന്യാധിപനായി അവരോധിക്കപ്പെട്ടു. തന്റെ തീരുമാനം തെറ്റായിരുന്നില്ലന്ന് തെളിയിക്കുമാറ്,

അത്രമാത്രം നീതിഭദ്രമായിട്ടാണ് സെബാസ്റ്റിൻ തന്റെ ഉത്തരവാദിത്വങ്ങൾ നിവർത്തിച്ചത്.

അതോടെ ചക്രവർത്തിയുടെ മാനസപുത്രനുമായിമാറി അദ്ദേഹം .

പ്രിട്ടോറിയ എന്ന അതിവിശിഷ്ടമായ പദവി നൽകി ആദരിക്കുകയും ചെയ്തു’

, പുതിയ സൈന്യാധിപൻ, താനേറ്റവും വെറുക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയാണെന്ന് ഡൈക്ലീഷ്യൻ അപ്പോഴും തിരിച്ചറിഞ്ഞില്ല.

ക്രൈസതവ വിശ്വാസം വിട്ടൊഴിയുന്നവർക്ക് ഒത്തിരി സമ്മാനങ്ങളും സ്ഥാനമാനങ്ങളും പ്രഖ്യാപിച്ചു. അത്തരക്കാർക്ക് അപ്പോൾ തന്നെ അതിനുള്ള സർട്ടിഫിക്കറ്റുകളും നൽകുമെന്നറിയിച്ചിട്ടും ഒരാളും പക്ഷേ,

ആ പ്രലോഭനത്തിൽ വശംവദരായില്ല. കോപത്താൽ ജ്വലിച്ച ഡയോക്ലിഷ്യൻ ഏതു മാർഗ്ഗവും ഉപയോഗിച്ചും ക്രിസ്ത്യാനികളെ നാമാവശേഷമാക്കാൻ കല്പ്ന കൊടുത്തു

20000- ഇരുപതിനായിരം വിശ്വാസികൾ ഈ ഒറ്റ ഉത്തരവിന്റെ പേരിൽ രക്തസാക്ഷികളായെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുണ്ടാകുന്ന സാക്രമീകരോഗങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം; വരൾച്ച എന്നിങ്ങനെയുള്ള എല്ല ദുരന്തങ്ങൾക്കും കാരണം ക്രിസ്ത്യാനികളുടെ സാന്നിധ്യമാണെന്നായിരുന്നു ചക്രവർത്തിയുടെ വിചിത്രന്യായവാദം.

പീഡനങ്ങളാൽ തളർന്നു പോയ വിശ്വാസ സമൂഹത്തെ ആശ്വാസിപ്പിച്ചു കൊണ്ടും അത്മവിശ്വാസം നൽകിയും സെബാസ്റ്റിൻ അവർക്കിടയിൽ പ്രവർത്തിച്ചു.

എ.ഡി 288-ൽ ഈ പ്രവർത്തനം പുറത്തേക്ക് അറിയപ്പെട്ടതിനെ തുടർന്ന്, സെബാസ്റ്റിനെക്കുറിച്ചുള്ള

ഈ അവിശ്വാനീയവർത്തമാനം നേരിൽ കാണാനിടയായ ഡൈക്ലീഷ്യയുടെ ചാരൻമാർ വിവരം ചക്രവർത്തിയെ അറിയിച്ചെങ്കിലും ആദ്യമൊന്നും അദ്ദേഹം അതൊന്നും വിശ്വസിച്ചില്ല.ഒടുവിൽ നിജസ്ഥിതി മനസിലാക്കാൻ കാര്യം സെബാസ്റ്റിനോട് നേരിട്ട് ചോദിച്ചറിയാൻ തീരുമാനിച്ചു.

തന്റെ മുന്നിൽ വന്നുനിൽക്കുന്ന തന്റെ സൈന്യാധിപനോട് രാജാവ് കാര്യം തിരക്കി.

സെബാസ്റ്റിൻ അത് നിഷേധിച്ചില്ലന്നു മാത്രമല്ല

അതിരുവിട്ടതും കടുകോളംപോലും ന്യായികരണമില്ലത്തതുമായ ക്രൈസ്തവ പീഡനത്തിന്റെപേരിൽ ഡൈക്ലീഷ്യനെ സധൈര്യം വിമർശിക്കുകയും പശ്ചാതപിച്ച് അനുതപിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കോപത്തൽ വിറപൂണ്ട

ചക്രവർത്തി, തൽക്കാലത്തേക്ക് തന്റെ കോപം മറച്ചു വച്ച്, വലിയ സ്ഥാനമാനങ്ങളും സമ്മാനങ്ങളും അധികാരങ്ങളും മറ്റും വാഗ്ദാനം നൽകിക്കൊണ്ട് അദ്ദേഹത്തെ പ്രലോഭനത്തിലുൾപ്പെടുത്താൻ ശ്രമിച്ചു.. അതിനായി

സെബാസ്റ്റിൻ തന്റെ സത്യവിശ്വാസം ഉപേക്ഷിക്കണം എന്ന ഏക നിബന്ധന മാത്രം.

ഈ സമയം, വിശ്വാസ സാക്ഷ്യം പ്രഖ്യാപിക്കാനുള്ള സമയമായെന്ന

തിരിച്ചറിഞ്ഞ സെബാസ്റ്റിൻ തന്റെ വിശ്വാസത്തെയും അതിൽ അധീഷ്ഠിതമായ ലക്ഷ്യത്തെയും ഉച്ചത്തിൽ പ്രഘോഷിച്ചു. എങ്കിൽ കത്തിയാളുന്ന തീ കുണ്ഠത്തിനൊപ്പം ചാമ്പലാകാൻ ഒരുങ്ങിക്കൊള്ളു എന്നായി ഭീഷണി.

ആ തീക്കുണ്ഡം എനിക്ക് പനിനീർപ്പു വിരിച്ചമെത്ത പോലെയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞുi

അതു കേട്ട്

കോപാന്ധനായ ചക്രവർത്തി സെബാസ്റ്റിനെ അമ്പെയ്തു കൊല്ലാൻ ഉത്തരവിട്ടു. അതു പ്രകാരം പരിപൂർണ്ണമായി നഗ്നനാക്കി ഒരു മരത്തിൽ ബന്ധിച്ച് അനേകം അമ്പുകൾ ആ

ഭാഗ്യദേഹത്തത്തിനു നേരെ എയ്തു. അമ്പേറ്റ് രക്തം വാർന്ന് തളർന്നു പോയ സെബാസ്റ്റിൻ മരിച്ചെന്ന് കരുതിയ ആരാച്ചാരൻമാർ അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

റോമിലെ വിശ്വാസി സമൂഹം ഐറിൻ എന്ന വിശുദ്ധ സ്ത്രീയുടെ നേതൃത്വത്തിൽ ആ ,ദേഹം എടുത്തു കൊണ്ടുപോയി രഹസ്യമായി ശുശ്രൂഷിക്കുകയും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരികയും ചെയ്തു.

എഴുന്നേറ്റ് നിൽക്കാമെന്ന ഘട്ടമായപ്പോൾ,

ഏന്തിവലിഞ്ഞും ഏറെ പ്രയാസപ്പെട്ടും രാജസന്നിധിയിലെത്തിയ സെബാസ്റ്റിൻ തന്റെ സൗഭാഗ്യവിശ്വാസ പ്രഖ്യാപനം ആവർത്തിച്ചതിനെ തുടർന്ന് കോപാന്ധനായ ഡൈക്ലീഷ്യൻ, സെബാസ്റ്റിനെ ഒരു ഗദ്ദ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ആജ്ഞാപിക്കുകയും ശിക്ഷാ

നിഷ്കരുണം അപ്പോൾ തന്നെ നടപ്പാക്കുകയും ചെയ്തു.

കഴുകൻമാർക്കാഹാരമായി തീരേണ്ടതിന് വലിച്ചെറിയപ്പെട്ട ആ പുണ്യ ശരീരത്തിൽ ഒരു കഴുകനും കൊത്തിയില്ലന്നു മാത്രമല്ല, അവ ചുറ്റും ചിറകുവിരിച്ച് അതിന് കാവൽ നിൽക്കുകയും ചെയ്തു

ഇന്നും സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുസ്വരൂപം എഴുന്നള്ളിക്കുമ്പോൾ ആകാശത്തിൽ പരുന്തുകൾ വട്ടമിട്ടു പറക്കുന്നതിന്റെ ഐതീഹ്യകാരണം ഇതാണ്.

എഡി680-ൽ റോമാ നഗരത്തിലും 1575-ൽ മിലാനിലും 1599-ൽ പോർച്ചുഗലിലെ ലിസ്ബണിലും മാരകമായ പകർച്ചവ്യാധികൾ പൊട്ടി പുറപ്പെട്ടപ്പോൾ ജനങ്ങൾ വിശുദ്ധ സെബസ്ത്യാനോസിനോട് മാധ്യസ്ഥം അപേക്ഷിക്കുകയും വ്യാധികൾ പൂർണ്ണമായും മാറ്റപ്പെടുകയും ചെയ്തു.

അതോടെ ജനഹൃദയങ്ങളിൽ അദ്ദേഹം

പകർച്ചവ്യാധികളെ തുരത്തുന്ന മദ്ധ്യസ്ഥനെന്ന ചിരപ്രതിഷ്ഠ നേടി.

ഡൈക്ലീഷ്യൻ ചക്രവർത്തിയുടെ

ആജ്ഞ പ്രകാരം -വിശുദ്ധനെ

അമ്പെയ്തു കൊല്ലാൻ ശ്രമിച്ചതിന്റെ സ്മരണയായിട്ടാണ് അമ്പെഴുന്നള്ളിപ്പ് പ്രചാരത്തിൽ വന്നത്.

പഞ്ഞം പട വസന്ത തുടങ്ങിയ സാക്രമീകരോഗപീഡകളിൽ നിന്നുള്ള മോചനത്തിനു വേണ്ടി

വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടിയുള്ള വിശ്വാസ തീക്ഷണതയ്ക്ക് വളരെ പരമ്പര്യവും ഫലസിദ്ധിയുമുണ്ട്.വീടുകളിലേക്ക് അമ്പെടുക്കുമ്പോഴും പ്രദക്ഷിണമായി എഴുന്നള്ളിക്കുമ്പോഴും പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ചുള്ള അലങ്കാരങ്ങൾ പതിവാണ്. വാഴപ്പിണ്ടി കുഴിച്ചിട്ട് നിർമ്മിക്കുന്ന അത്തരമൊരു അലങ്കാര കീഴ് വഴക്കത്തിൽ നിന്നും ചിലയിടങ്ങളിൽ വിശുദ്ധന്റെ തിരുന്നാളിനെ പിണ്ടിപ്പെരുന്നാളെന്നും വിശേഷിപ്പിക്കാറുണ്ട്. വിശുദ്ധന്റെ നാമധേയം കൊണ്ട് മാത്രം വിശ്വ പ്രസിദ്ധമായ കേരളത്തിലെ അറുത്തുങ്കൽ ദേവാലയത്തിൽ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സേവനം ചെയ്യാനെത്തിയ യൂറോപ്യൻ വൈദീകനായ ഫാ.ഷെനോഷ്യയെ ആളുകൾ വെളുത്തച്ചൻ എന്ന് വിളിക്കാറുണ്ടായിരുന്നു. വളരെയധികം ജനസ്വാധീനമുണ്ടായിരുന്ന ഈ വൈദീക ശ്രേഷ്ഠനാണ് അറുത്തുങ്കൽ പള്ളി ആദ്യമായി കുമ്മായവും കല്ലുമുപയോഗിച്ച് നവീകരിച്ചത്. അദ്ദേഹം മരിച്ചപ്പോൾ പള്ളിക്കകത്താണ് അടക്കം ചെയ്തത്.വെളുത്തച്ചനെന്ന അദ്ദേഹത്തെക്കുറിച്ചുള്ള സംബോധന കാലക്രമേണ വിശുദ്ധ സെബസ്ത്യാനോസിനും വന്നു ചേരുകയാണുണ്ടായത്.

നിങ്ങൾ വിട്ടുപോയത്