ഇറ്റലിയിലെ സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന (Etna). സിസിലിയിലെ ജനങ്ങൾ ഈ പർവതത്തെ മോങ്ഗിബെലോ എന്നു വിളിക്കുന്നു. 3,263 മീറ്റർ പൊക്കമുള്ള (1971) എറ്റ്ന യൂറോപ്പിലെ സജീവ അഗ്നിപർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണ്. ‘ഞാൻ എരിയുന്നു’ എന്ന് അർത്ഥം വരുന്ന എയ്റ്റ്നേ (Aitne) എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് എറ്റ്നയുടെ ഉത്ഭവം.
ബി. സി. 1500 മുതൽ എ. ഡി. 1971 വരെയുള്ള കാലത്തിനിടയിൽ 109 സ്പോടനങ്ങൾ ഉണ്ടായതായി രേഖപ്പേടുത്തിയിട്ടുണ്ട്. 1669-ലാണ് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിനാശകരമായ സ്ഫോടനം ഉണ്ടായത്. ഇതിന്റെ ഫലമായി കാറ്റാന്യ നഗരത്തിന്റെ പശ്ചിമാർധവും പന്ത്രണ്ടോളം ഗ്രാമങ്ങളും പൂർണമായും നശിച്ചുരുന്നു… കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ഈ അഗ്നിപർവ്വതം കത്തിയെരിയുകയാണ്.