ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?

മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ.

ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ. ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?

കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന്‌ ഫോണില്‍ കുത്തിക്കുറിക്കുന്നവര്‍ തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദര്‍ഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ ക്രേനദ്രങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ വിടുമോ?

കേരളത്തിലുള്ളവര്‍ ഹമാസിനെ സ്വാതന്ത്രസമര സേനാനികളാക്കിയാലും ഭീകരരെന്നുതന്നെ വിളിച്ചാലും ഇസ്രയേലിന്റെ പ്രതികരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. കേരളത്തിലുള്ളവര്‍ തങ്ങളെ സ്വാതന്ത്രസമര സേനാനികളാക്കി പ്രഖ്യാപിച്ചതറിഞ്ഞ്‌ ഹമാസ്‌, ഇസ്രേലി വിരുദ്ധതയ്ക്കുമപ്പുറത്തുള്ള ഇസ്‌ലാമിക തീവ്രവാദ നിലപാടുകളില്‍ മാറ്റം വരുത്തുകയുമില്ല.ഹമാസെന്ന ഭീകര പ്രസ്ഥാനം എത്രവലിയ സ്വര്‍ഗരാജ്യമുണ്ടാക്കിയാലും വിപ്ലവപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ, അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണുന്ന ഒരാളും അവര്‍ക്കൊപ്പം ജീവിക്കാന്‍ തയാറാകുകയുമില്ല. അതേ, ഈ ഹമാസ്‌ അനുകൂല നിലപാടിനു പശ്ചിമേഷ്യയില്‍ സ്വാധീനമൊന്നുമില്ലെങ്കിലും ഇന്ത്യയിലുണ്ട്‌.

ഇസ്ലാമിക ഭീകരവാദം ലോകത്തെവിടെയും കെടുത്തുന്ന സമാധാനത്തെക്കുറിച്ചും രക്തച്ചൊരിച്ചിലുകളെക്കുറിച്ചും ഭാവി ഭീഷണികളെക്കുറിച്ചും ബോധമുള്ളവര്‍, ഇന്ത്യയില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ ചിന്തിക്കാനും വോട്ട്‌ ചെയ്യാനും പോലും തയാറായേക്കും. ആ വിധത്തിലുള്ള ധ്രുവീകരണമാണ്‌ ഹമാസിനെ വെള്ള പുശുന്നവര്‍ ഈ നാടിനു സമ്മാനിക്കുന്നത്‌. അതാണ്‌ പലസ്തീന്‍ പ്രശ്നത്തിന്റെ ഇന്ത്യന്‍ തിക്തഫലം.

കോഴിക്കോട്ട്‌ മുസ്‌ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയില്‍ മുഖ്യാതിഥിയായിരുന്ന ശശി തരൂര്‍ എംപിയുടെ പ്രസംഗത്തിലെ ഒരു വാക്കിനോടുള്ള എതിര്‍പ്പ്‌ ഒരായിരം നാവുള്ള വെളിപ്പെടുത്തലായി മാറിയിട്ടുണ്ട്‌. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസയിലെ മനുഷ്യര്‍ കൊല്ലപ്പെട്ടതില്‍ വ്യസനിക്കുകയും അവര്‍ക്കൊപ്പമാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത തരൂരിന്‌, കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 1400 ഇസ്രേലികളെ ഒറ്റയടിക്കു കൊന്നൊടുക്കുകയും 200ലെറെ പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഭീകരര്‍ എന്നു വിളിച്ചുകൂടാ..!

ഒക്ടോബര്‍ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്നു പറയുന്ന എം. സ്വരാജിനെ പ്പോലെയുള്ളവര്‍ ചരിത്രത്തെ സതൃസന്ധമായി സമീപിക്കുമെന്ന്‌ ആരും കരുതുന്നില്ല. അവര്‍ തങ്ങള്‍ക്കു ന്യായീകരണസാധ്യയുള്ളിടത്തുനിന്നു ചരിത്രം വായിച്ചു തുടങ്ങുന്നവരാണ്‌. ഇസ്രയേലിന്റെയും പലസ്തീന്‍ സംഘര്‍ഷത്തി ന്റെയും ചരിത്രം 2023 ഒക്ടോബര്‍ ഏഴിലോ 1947ലോ 48ലോ അല്ല തുടങ്ങിയത്‌. സഹ്രസാബ്ദങ്ങളുടെ പഴക്കമുണ്ട്‌ അതിന്‌.

കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന്‌ ഫോണില്‍ കൂത്തിക്കുറിക്കുന്നവര്‍ ഒരു ദിവസംപോലും തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്‌ലിം ബ്രദര്‍ഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ കേന്ദ്രങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ വിടുമോ? മറുപടി പറയേണ്ട, ആത്മ പരിശോധന നടത്തിയാല്‍ മതി.ഹമാസിനെ ഭീകരവാദികളെന്നു വിളിച്ചപ്പോള്‍ പൊള്ളിയവര്‍ മനുഷ്യാവകാശത്തിനും മതേതരത്വത്തിനും ഉപയോഗിക്കുന്നതു വ്യത്യസ്ത മാനദണ്ഡങ്ങളാണെന്നുകൂടി തിരിച്ചറിയണം. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ പറ ഞ്ഞ ന്യായമല്ല ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെ നിര്‍ലജ്ജം മോസ്‌കാക്കി മാറ്റിയപ്പോള്‍ അവര്‍ പറഞ്ഞത്‌.

ഇറാക്കിലാകട്ടെ, അഫ്ഗാനിസ്ഥാനിലാകട്ടെ, നൈജീരിയയിലാകട്ടെ, അര്‍മേനിയയിലാകട്ടെ, പാക്കിസ്ഥാനിലാകട്ടെ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവരെക്കുറിച്ച്‌ അവര്‍ മിണ്ടില്ല… പ്രസംഗിക്കില്ല, ലേഖനങ്ങളെഴുതില്ല. ഇസ്‌ലാമിക സ്റ്റേറ്റും അതേ സ്വഭാവമുള്ള മതഭീകരരും കൊന്നൊടുക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്ത ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക്‌ മനുഷ്യാവകാശങ്ങളില്ല!

ജന്മനാടായ നാഗോര്‍ണോ-കരാബാക്ക്‌ പ്രദേശത്തുനിന്ന്‌ പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ അസര്‍ബൈജാനിലെ മുസ്ലിം ഭരണകൂടത്തിന്റെ വംശഹത്യ ഭയന്ന്‌ അര്‍മേനിയയിലേക്ക്‌ ആഴ്ചകള്‍ക്കുമുമ്പ്‌ പലായനം ചെയ്തതിനെക്കുറിച്ച്‌ ഹമാസ്‌ പ്രേമികള്‍ കേട്ടിട്ടേയില്ല. കാഷ്മീരിലെ മുസ്ലിംകളുടേതെന്നപോലെ സ്വന്തം മണ്ണില്‍നിന്നു നിഷ്കരുണം പറിച്ചെറിയപ്പെട്ട കാഷ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങളെക്കുറിച്ച്‌ അവര്‍ ചര്‍ച്ച ചെയ്യുമോ?

ഇസ്രയേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിനു കീഴില്‍ വരുമെന്നും ആ ലോകക്രമത്തില്‍ ക്രിസ്ത്യാനികളും യഹൂദരും ഉണ്ടാകില്ലെന്നും ഹമാസ്‌ കമാന്‍ഡര്‍ മഹ്മൂദ്‌ അല്‍ സഹര്‍ പ്രഖ്യാപിച്ചത്‌ ലോകം കേടു.

സ്വാതന്ത്ര്യസമര പോരാളികള്‍! ഈജിപ്ത്‌ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായ ഹമാസിനെക്കുറിച്ചു കൂടുതലറിയാന്‍ ഗാസയില്‍ പോയി തടി കേടാക്കേണ്ട; ചരിത്രം വായിച്ചാല്‍ മതി.

പലസ്തീനിലെ ജനങ്ങള്‍ അവര്‍ക്കെതിരേ നടത്തിയ സമരങ്ങളുടെ വാര്‍ത്തകള്‍ വായിച്ചാല്‍ മതി. അവരുടെ നേതാക്കള്‍ വിദേശത്തുനിന്നു ശേഖരിച്ച ഫണ്ട്‌ എത്രയാണെന്ന്‌ അറിഞ്ഞാല്‍ മതി. ആ ഫണ്ട്‌ അവര്‍ മാറ്റിയത്‌ ഗാസയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണോ അതോ വിദേശങ്ങളിലെ സ്വന്തം അക്കൗണ്ടുകളിലേക്കാണോ എന്നു പരിശോധിച്ചാല്‍ മതി. എന്നിട്ടും മനസിലാകാത്തവര്‍ ഹമാസിന്റെ “സ്വാതന്ത്ര്യസമരപോരാട്ട”ത്തിന്‌ വീട്ടിലിരുന്നു പിന്തുണ കൊടുത്താല്‍ പോരാ, ഗാസയിലെത്തി പോരാടുകതന്നെ വേണം.

ഒന്നുകൂടി പറയാം. ഭഗത്‌ സിംഗിന്റെയും സുബാഷ്‌ ചന്ദ്രബോസിന്റെയുമൊന്നും ലക്ഷ്യം മതരാഷ്ട്രസ്ഥാപനമായിരുന്നില്ല, ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. ഹമാസുമായി അവരെയൊക്കെ താരതമ്യപ്പെടുത്തി ആ രക്തസാക്ഷികളെ അവഹേളിക്കുന്നത്‌ ആരായാലും അംഗീകരിക്കാനാവില്ല. ഗാസയിലെ രണ്ടായിരത്തോളം മാത്രം വരുന്ന ക്രൈസ്തവര്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യം കൂടി ഇവരൊന്നു മനസിലാക്കിയിരുന്നെങ്കില്‍!

ഹമാസ്‌ ഭീകരാക്രമണത്തിലും ഇസ്രയേല്‍ തിരിച്ചടിയിലും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും പലായനം ചെയ്യുകയും ചെയ്ത ഇരുവിഭാഗത്തെയും കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള മനുഷ്യരോടാണ്‌ നാം ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കേണ്ടത്‌. ഗാസയിലുള്ളവര്‍ക്കും ഇസ്രയേലിലുള്ളവര്‍ക്കും സ മാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ്‌ ഉണ്ടാകേണ്ടത്‌. പക്ഷേ, ഹമാസ്‌ പോലുള്ള മതഭീകരപ്രസ്ഥാനങ്ങളിലൂടെ അതു നേടിയെടുക്കാനാവില്ലെന്നു ലോകം തിരിച്ചറിയുന്നുണ്ട്‌.

മതമൗലികവാദ സംഘങ്ങളുടെ കെണിയില്‍ പെട്ടുപോയവരും വോട്ടു പേടിയാല്‍ നാവടക്കിയവരും ഭീരുക്കളായ ബുദ്ധിജീവികളുമൊക്കെയുണ്ട്‌ ഹമാസിനെ വെള്ള പൂശാന്‍. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്‌. ഭീകരസംഘട നകളെ ഭീകരസംഘടനകളെന്നു തിരിച്ചറിയുകയാണ്‌ ഭീകരവാദവിരുദ്ധതയുടെ ആദ്യപടി. അതിനെ സ്വാതന്ത്ര്യസമരവും മനുഷ്യാവകാശവുമായി കൂട്ടിക്കെട്ടരുത്‌. ഹമാസ്‌ ഇസ്ലാമിക ഭീകരപ്രസ്ഥാനം തന്നെയാണ്‌.