കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാര സമയത്ത് കർദ്ദിനാൾ അമേരിക്കയിലായതിനാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കബറിടത്തിൽ പ്രാർത്ഥനയ്ക്കു ശേഷം കർദ്ദിനാൾ പുതുപ്പള്ളി പള്ളിയിൽ ധൂപ പ്രാർത്ഥനയും നടത്തി.

പള്ളിയിലെ സന്ദർശനത്തിനു ശേഷം പുതുപ്പള്ളിയിലെ ഭവനത്തിലെത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ബിഷപ്പും നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി വൈസ് ചെയർമാനുമായി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോ സ് മെത്രാപ്പോലീത്തയും ഒപ്പമുണ്ടായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് കല്ലൂർ, ട്ര സ്റ്റി സജി ചാക്കോ, എബി പറപ്പാട്, ജസ്റ്റിൻ തുടങ്ങിയവർ കർദ്ദിനാളിനെ സ്വീകരിച്ചു.

നിങ്ങൾ വിട്ടുപോയത്