GRAND’ Parents!”
ഏഴാങ്ങള പെങ്ങളു ഞാൻ, അഴകെഴുംമഴകിൻ മങ്കേ ഞാൻ,പുലിയെണ്ണ തേച്ചൂ ഞാൻ,പുലിക്കുളത്തിൽ കുളിച്ചൂ ഞാൻ,പുലിത്തോലുടുത്തൂ ഞാൻ,പുലിച്ചോറു തിന്നു ഞാൻ,എന്നെ പ്രിയമുള്ളാങ്ങളമാരുണ്ടോ?” – ബോധമുറച്ചു തുടങ്ങിയ കാലത്ത് കവിതയുടെയും കഥയുടെയും സാംസ്കാരിക മുറ്റത്തേക്ക് ഞാൻ നടന്നുകയറിയത് എൻ്റെ അമ്മൂമ്മ ആവർത്തിച്ചുപാടിയ ഈ പാട്ടു കേട്ടാണ്.
ഏഴാങ്ങളമാർക്കുള്ള ഏക പെങ്ങൾ അസൂയാലുക്കളായ നാത്തൂന്മാരാൽ ചതിക്കപ്പെട്ട് കാട്ടിലെത്തിയതും ഒരു പുലിയുടെ മുമ്പിൽ വന്നു പെട്ടതും ‘മനുഷ്യത്വമുള്ള’ പുലി അവളുമായി വ്യവസ്ഥവച്ചതും രാത്രിയുടെ യാമങ്ങളിൽ തൻ്റെ ആങ്ങളമാരുടെ വീട്ടുമുറ്റത്തെത്തി പുലിപ്പുറത്തിരുന്ന് അവൾ പാട്ടു പാടിയതുമായ കഥ തൻ്റെ സുന്ദരശബ്ദത്തിലൂടെ അന്ന് അമ്മൂമ്മ പലവട്ടം ഞങ്ങൾക്ക് ഓതിത്തന്നു.
ഏഴാമത്തെ ആങ്ങള തൻ്റെ പെങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞെന്നു കേട്ടപ്പോഴാണ് ഞങ്ങൾക്ക് അന്ന് ശ്വാസം നേരേ വീണതുതന്നെ!
”വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും” (സങ്കീ 92,14).
അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ജീവിതങ്ങളല്ലേ നമ്മുടെ ഔന്നത്യങ്ങളുടെ ആദ്യത്തെ ചവിട്ടുപടികൾ!അപ്പൂപ്പനമ്മൂമ്മമാരുടെ ആഗോളദിനം …
Joshyachan Mayyattil