“If I fail, I try again, and again, and again…
.( “ഞാൻ പരാജയപ്പെടുകയാണെങ്കിൽ, ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും….) – നിക് വ്യുജിസിക് ടെട്രാ-അമേലിയ എന്ന മാരകമായ ജന്മ വൈകല്യത്തോടെയാണ് നിക് ജനിച്ചത് . ഇത് ഒരു അപൂർവ രോഗമാണ്. പൂർണ്ണമായും രൂപപ്പെട്ട കൈകാലുകളില്ലാതെയാണ് അദ്ദേഹം ജനിച്ചത്. അവന്റെ ആത്മകഥ പ്രകാരം, നിക് പിറന്ന ശേഷം നഴ്സ് അവനെ അവന്റ അമ്മയുടെ മുന്നിൽ കൊണ്ടുവന്നപ്പോൾ അമ്മ അവനെ കാണാനോ പിടിക്കാനോ വിസമ്മതിച്ചു, അവളും ഭർത്താവും ആശുപത്രിക്ക് പുറത്തേക്ക് പോയി.
തുടക്കത്തിൽ, അവന്റെ ഒരു പാദത്തിന്റെ കാൽവിരലുകൾ കൂടിച്ചേർന്നിരുന്നു. വിരലുകൾ പിടിച്ചെടുക്കാൻ ഉപയോഗിക്കത്തക്കവിധം കാൽവിരലുകൾ വേർപെടുത്താൻ ഒരു ഓപ്പറേഷൻ നടത്തി. Chicken drumstick എന്നാണ് അദ്ദേഹം തമാശയോടെ ആ കാൽ വിരലുകളെ വിശേഷിപ്പിക്കുന്നത്.കൈകളും കാലുകളും ഇല്ലാത്ത നിക് , തന്റ ജീവിതം നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങും എന്ന് വിചാരിച്ചു . പക്ഷെ ദൈവത്തിന്റ പദ്ധതി മറ്റൊന്നായിരുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി ( ജെറമിയ 29: 11-13 )
അദ്ദേഹത്തിന് പതിനേഴു വയസ്സുള്ളപ്പോൾ, കഠിനമായ വൈകല്യമുള്ള ഒരു സ്ത്രീ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള ഒരു പത്രവാർത്ത നിക്കിന്റ അമ്മ അവനെ കാണിച്ചു; തുടർന്ന് അദ്ദേഹം തന്റെ പ്രാർത്ഥനാ സംഘത്തിൽ പ്രസംഗിക്കാൻ തുടങ്ങി. നിക്, ഗ്രിഫിത്ത് സർവ്വകലാശാലയിൽ നിന്ന് 21-ആം വയസ്സിൽ കൊമേഴ്സ് ബിരുദം നേടി, അക്കൗണ്ടൻസിയിലും സാമ്പത്തിക ആസൂത്രണത്തിലും ഡബിൾ മേജർ നേടി.
2005-ൽ, നിക് വുജിസിക് ലൈഫ് വിത്തൗട്ട് ലിംബ്സ് ( Life without Limbs ) എന്ന ഒരു അന്താരാഷ്ട്ര ലാഭേച്ഛയില്ലാത്ത സംഘടനയും മന്ത്രാലയവും സ്ഥാപിച്ചു. 2007-ൽ അദ്ദേഹം ആറ്റിറ്റ്യൂഡ് ഈസ് ആൾട്ടിറ്റ്യൂഡ് (Attitude is Altitude ) എന്ന മോട്ടിവേഷണൽ സ്പീക്കിംഗ് കമ്പനി സ്ഥാപിച്ചു.
ഇന്ന് ലോകമെങ്ങും ആരാധകരുള്ള motivational speaker ആണ് നിക് . തന്റ അംഗവൈകല്യത്തെ പഴിക്കാതെ , ദൈവിക ദാനമായി അതിനെ സ്വീകരിച്ചുകൊണ്ട് , അനേകർക്ക് ദൈവവചനത്താലും തന്നെ ഉയർത്തിയ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടും ലോകത്തിന് മുൻപിൽ ഒരു അത്ഭുതമായി മാറിക്കൊണ്ടിരിക്കുകയാണ് നിക്.2002 മാർച്ച് 9-ന് അദ്ദേഹം കാലിഫോർണിയയിലേക്ക് താമസം മാറി. 2008-ൽ ഡാളസിനടുത്തുള്ള ടെക്സാസിലെ മക്കിന്നിയിൽ വെച്ച് അദ്ദേഹം കനേ മിയാഹാരയെ കണ്ടുമുട്ടി.
2012 ഫെബ്രുവരി 12-ന് അവർ വിവാഹിതരായി. നിക് വ്യുജിസിക് , മിയാഹാര ദമ്പതികൾക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ട്, അവർ താമസിക്കുന്നത് തെക്കൻ കാലിഫോർണിയയിലാണ്.
പതിനായിരങ്ങൾ നിറഞ്ഞ ഓഡിറ്റോറിയങ്ങളിലും , പൊതു വേദികളിലും നിക് തന്റ ജീവിത കഥ വിവരിക്കുമ്പോൾ അനേകർ കണ്ണീരോടെ കേട്ടിരിക്കും . നിരാശയിൽ കഴിയുന്ന അനേകർക്ക് പ്രത്യാശ ഉണ്ടാകുന്നു . അനേകർ മാനസാന്തരപ്പെടുന്നു .അനേകർ ദൈവസ്നേഹം അനുഭവിക്കുന്നു .
നിരവധി ലോകരാജ്യങ്ങളിൽ നിക് തന്റ സുവിശേഷ യാത്ര നടത്തിയിട്ടുണ്ട് . ഇന്ത്യയിൽ , ബോംബെയിലെ ചേരിയിലും നിക് ക്രിസ്തുവിന്റ സുവിശേഷം പ്രഘോഷിച്ചിട്ടുണ്ട് . പോരായ്മകളോട് മറുതലിക്കാതെ അതിനെ ദൈവത്തിന്റ ദാനമായി സ്വീകരിച്ച നിക് വ്യുജിസിക് തന്റ സുവിശേഷ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു .
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. ( റോമ 8 : 28 )
റോബിൻ സക്കറിയാസ്