പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്..
.മാർത്തോമാനസ്രാണികളുടെ നോമ്പ് ആചരണങ്ങളെകുറിച്ച് അടുത്തിടെ വായനകളിലൂടെ അറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി…
.ദൈവത്തെ മാത്രം ഉപാസിക്കാൻ ദൈവത്തോടൊപ്പം ജീവിക്കാൻ കൊതിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്…
ആണ്ടുവട്ടത്തിലെ നമ്മുടെ നോമ്പുകൾ എല്ലാം ദൈവത്തോട് കൂടെ ജീവിക്കാനുള്ള തീവ്രമായ അഭിനിവേശം ആയിരുന്നുവെന്ന് ആർക്കാണ് മനസ്സിലാകാത്തത്….?
വെറുമൊരു മാംസവർജ്ജനം ആയിരുന്നില്ല നമ്മുടെ നോമ്പ്…ഉപവാസം ആയിരുന്നു….
കഴിവതും, പള്ളികളിൽത്തന്നെ എല്ലാവരും ഒരുമിച്ചുകൂടി പരിശുദ്ധ കുർബാനയർപ്പിച്ചും എല്ലാ നേരങ്ങളിലും യാമനസ്കാരങ്ങൾ ചൊല്ലിയും ദൈവവചനം വായിച്ചും ധ്യാനിച്ചും സ്തുതിഗീതങ്ങൾ ആലപിച്ചും ദൈവത്തോടൊപ്പം വസിക്കൽ ആയിരുന്നു…
.ദൈവത്തെ വചനമായും അപ്പമായും ഭക്ഷിച്ചു ആത്മാവിന്റെ വിശപ്പടക്കി ശരീരത്തിന്റെ വിശപ്പിനെ അവഗണിച്ച ഒരു സമൂഹമായിരുന്നു നമ്മുടെ പൂർവികർ..
.ദൈവകേന്ദ്രീകൃതമായ ആരാധനയിൽ നിന്നും ആത്മീയജീവിതത്തിൽ നിന്നും മനുഷ്യകേന്ദ്രീകൃതമായ ചില രീതികൾ കടന്നുവന്നതോടെയാണ് എവിടെയൊക്കെയോ കുറച്ച് അധഃപതനത്തിന്റെ ലക്ഷണം നമ്മുടെ സമൂഹത്തിലും കണ്ടുതുടങ്ങിയത്……
ആത്മാവിനു വേണ്ടത് എന്തെന്ന് തിരിച്ചറിയാതെ ഇപ്പോ നമ്മൾ മനുഷ്യശരീരത്തിനു വേണ്ടുന്ന രീതിയിൽ നോമ്പെടുക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു..
..ഒരു തിരിച്ചുനടത്തം ഏറെ ആവശ്യമാണ് ഈ നോമ്പുകാലത്തിൽ……