യേശുക്രിസ്തു ഗന്നേ സരത്ത് തടാകത്തിൻ്റെ തീരത്ത് പലപ്പോഴും വഞ്ചിയിൽ കയറി ഇരുന്ന് വലിയ പുരുഷാരത്തോട് സംസാരിച്ചിട്ടുണ്ട് .

ക്രിസ്തു പത്രോസിൻ്റെ വഞ്ചിയിൽ കയറി ഇരുന്ന് ,അല്പം കടലിലേക്ക് തിരത്തുനിന്നു മാറ്റി.ഉറപ്പിച്ചു നിർത്താൽ പറഞ്ഞതും സുവിശേഷങ്ങളിൽ വായിക്കുന്നുണ്ട്.

ഒറ്റ വഞ്ചിയിൽ, ഒരേ ലക്ഷ്യത്തോടെ ക്രിസ്തു ഇരുന്നതിനാൽമീൻ വരവും, വില്പനയും മാത്രം നടന്ന കടലോരം പുരുഷാരത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി യേശു തമ്പുരാൻ മാറ്റപ്പെട്ടു.

അവരുടെ യഥാർത്ഥ ഗുരുവും ,നാഥനും, ഏക പ്രത്യാശയുമായി അവൻ ആ സാധുക്കൾക്ക് അനുഭവപ്പെട്ടു.യേശു രണ്ട് വള്ളത്തിൽ കാല് വച്ച്, കസർത്തു കാട്ടി, വഞ്ചികൾ വെള്ളത്തിൽ പരസ്പരം അകന്നുപോകാതെ, മാന്ത്രിക പരിവേഷം കെട്ടിയതായി നിങ്ങൾവായിച്ചിട്ടുണ്ടോ?

നിങ്ങൾ കേട്ടിട്ടുണ്ടോ.?ഒരേ സമയം റോമാക്കാരൻ്റെയും, യഹൂദ പ്രമാണികളുടെയും, ഇവരുടെ ശത്രുക്കളുടെയും സഹായം തേടിയതായി കേട്ടിട്ടുണ്ടോ? അതിന് ന്യായീകരണം പ്രസംഗിച്ചിട്ടുണ്ടോ?

ഇതാ യേശുവിൻ്റെ പിൻഗാമിത്വം ,ശിഷ്യന്മാരിലൂടെ അവകാശപ്പെടുന്നവർഇന്ന് രണ്ട് വള്ളത്തിൽ കാല് വെച്ച് സാധുക്കളെ വഞ്ചിക്കുന്നു.ഇത് അധിക താമസം കൂടാതെ കാല് കീറി ഇടുപ്പ് തെറ്റി വെള്ളത്തിൽ വീഴും.വള്ളം രണ്ടും അകന്നു പോകും.

അഭ്യാസം കാട്ടാമെന്നു മാത്രം.കാലം തരുന്ന സൂചന വിവരമുള്ളവർ ഗ്രഹിക്കട്ടെ.

Fr J Mathew Manavathu (Manavathachen)

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം