ചെന്നൈയിൽ സെമിത്തേരിക്കരികിൽ വെള്ളക്കെട്ടിൽ ബോധം കെട്ടുകിടന്ന ഉദയകുമാർ എന്ന മനുഷ്യനെ തോളിലേറ്റി ഓട്ടോറിക്ഷ വരേയ്ക്കും എത്തിച്ച 53 വയസ്സുള്ള ഇ. രാജേശ്വരി എന്ന പോലീസ് ഇൻസ്പെക്ടറെ പറ്റി BBC ന്യൂസ് വരെ റിപ്പോർട്ട് ചെയ്തിരുന്നു. ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും സമയോചിതമായ ആ ഇടപെടലിന് രാജേശ്വരിയെ ചീഫ് മിനിസ്റ്റർ M.K സ്റ്റാലിൻ ആദരിച്ചു.
“എന്ത് വില കൊടുത്തും ആ മനുഷ്യനെ രക്ഷിക്കണം, വിട്ടുകളയരുത് ” എന്ന് ഓട്ടോറിക്ഷക്കാരോടും കൂടെ പോയവരോടും രാജേശ്വരി പറയുന്നത് വിഡിയോയിൽ കേൾക്കാമായിരുന്നു. നല്ല സമരിയക്കാരന്റെ ഉപമയെ അതോർമ്മിപ്പിച്ചു. ആദിവാസികളോടും സഹായം ആവശ്യമുള്ള പാവങ്ങളോടും കരുണ കാണിക്കാൻ പഠിപ്പിച്ചത് രാജേശ്വരിയുടെ പിതാവാണ്. ബൈബിൾ വായനയും മദർ തെരേസയുടെ മാതൃകയും വഴികാട്ടികളായി. ഇതാദ്യമായല്ല രാജേശ്വരി അപകടത്തിൽപെടുന്നവർക്കും പാവങ്ങൾക്കും സഹായത്തിന്റെ കരം നീട്ടുന്നത്.
‘Golden hour’ ന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിച്ച രാജേശ്വരിയെ തമിഴ്നാട് മുഖ്യമന്ത്രി പ്രശംസിച്ചു. നല്ലതു ചെയ്യുന്നവരെ ഒട്ടും താമസം വരുത്താതെ ആദരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മാതൃകാപരമായി തോന്നി.
കടപ്പാട്: ജിൽസ ജോയ്
Sr Soniya Theres DSJ