പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു .
‘
വോട്ടും നോട്ടും നേട്ടങ്ങളും നോക്കാതെ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശ്രദ്ധയോടെ കേൾക്കുവാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പാർട്ടികളിൽ നടക്കുന്ന മാറ്റങ്ങൾ നാം കാണുന്നു .
പാർട്ടികളും പള്ളിയും സമുദായങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുമോ ?
കേരളത്തിലെ കത്തോലിക്കാ രൂപതകളെ ,പാലാ രൂപതയെ ,അവിടുത്തെ ശുശ്രുഷകളെ ,മാർ കല്ലറങ്ങാട്ട് പിതാവിനെ അറിയുന്നവർ അനാവശ്യ വിവാദങ്ങളെ തള്ളിക്കളയും
ഇതോടൊപ്പം നൽകുന്ന ചിത്രം നോക്കുക .കഴിഞ്ഞ മഴക്കാലത്ത് പാലായിൽ വെള്ളം പൊങ്ങിയപ്പോൾ ബിഷപ്പ് ഹൗസിന് മുറ്റത്തും വെള്ളം നിറഞ്ഞു ,അപ്പോൾ പാലാ പിതാവ് കിടന്നുറങ്ങുകയൊ ,സുഖവാസ കേന്ദ്രം നോക്കി പോകുകയോ ചെയ്തില്ല .പകരം അദ്ദേഹം കഴുത്തൊപ്പം വെള്ളം എത്തുവോളം പാലായിലെ ജനങ്ങളെ അന്വേഷിച്ചുപോയി .പിതാവ് ഒറ്റയ്ക്ക് പോകുന്നതുകണ്ടപ്പോൾ വൈദികരും വിശ്വാസികളും ഒപ്പം എത്തി .
ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെ ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെ വിശ്വാസികൾക്കറിയാം .
മഴവെള്ളം ഒഴുകിപോയതുപോലെ വിവാദങ്ങളും കെട്ടടങ്ങും .എന്നാൽ പ്രളയം ഉണ്ടായ വഴികളും ,ഒഴുകിയെത്തിയ മാലിന്യങ്ങളും ജനം കണ്ടു .മലവെള്ളത്തിൽ ഒഴുകിയെത്തിയ ജീവികളെയും ,സഹായവുമായി എത്തിയവരെയും ,നോക്കി നിന്നവരെയും …എല്ലാം പാലക്കാരും കേരളവും കണ്ടു .
സീറോ മലബാർ സഭയുടെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കുടുംബങ്ങൾ ,വിശ്വാസികൾ ,ജീവൻെറ സംസ്കാരം -സംരക്ഷണം എന്നിവയുടെ കമ്മീഷൻെറ അധ്യക്ഷനായും മഹനീയമായി ശുശ്രുഷകൾ അനുഷ്ഠിക്കുന്ന കല്ലറങ്ങാട്ട് പിതാവ് എല്ലാവരെയും സ്നേഹിക്കുന്ന പ്രശസ്തനായ ദൈവശാസ്ത്രജ്ഞനുമാണ് .അദ്ദേഹം ജാതി മത വ്യത്യാസങ്ങളില്ലാതെ മുഴുവൻ മനുഷ്യരെയും സ്നേഹിക്കുന്ന വ്യക്തിയാണ് .മത സൗഹാർദ്ദം നന്നായി സംരക്ഷിക്കുവാൻ പിതാവും പാലാ രൂപതയും എപ്പോഴും ശ്രദ്ധിക്കുന്നു .
സാബു ജോസ്,എറണാകുളം