പ്രിയ ബഹുമാനപ്പെട്ട ജയിംസച്ചൻ്റെ ആത്മാവിന് പ്രാർത്ഥനകൾ ! സ്ക്കൂൾ ജീവിതത്തിലെ ആദ്യ പ്രസംഗം അച്ചൻ എഴുതി തന്നതാണ്.
വി.തോമാശ്ലീഹായെക്കുറിച്ച്! സ്കൂൾ കാലഘട്ടങ്ങളിൽ, വൈകുന്നേരങ്ങളിൽ നിസ്വാർത്ഥമായി English ട്യൂഷൻ, അൾത്താര ബാലനാകാനുള്ള പ്രചോദനം….
എൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളിൽ സ്വാധീനം ചൊലുത്തിയ പ്രധാന വ്യക്തിത്വങ്ങളിൽ ഒന്ന്! ജീവിതത്തിന്, ആത്മീയതയ്ക്ക് , വിശ്വാസ ജീവിതത്തിന് ശരിയായ അടിത്തറയിടാൻ സഹായിച്ച വിശുദ്ധനായ വൈദീകൻ.
കഴിഞ്ഞ മാസങ്ങളിൽ വിശേഷങ്ങളറിയാൻ ആശുപത്രിയിൽ നിന്ന് വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുമ്പോഴും സ്നേഹവും തീക്ഷ്ണതയും ഒട്ടും ചോർന്ന് പോയിരുന്നില്ല. എന്നോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചപ്പോൾ 8-10 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ അപ്പൻ്റെ സ്നേഹവും കരുതലും തിരിച്ചറിഞ്ഞു.
മുൻപേ പറക്കുന്ന വിശുദ്ധർ നമ്മുക്ക് വേണ്ടി വഴിയൊരുക്കുന്നു. ഇന്നലെകളിൽ , ഈ ഭുമിയിൽ സഹായിച്ചത് പോലെ, നിത്യതയിലേക്കുള്ള യാത്രയിലും സഹായിക്കും എന്ന പ്രതീക്ഷയോടെ, ആത്മാവിനായി പ്രാർത്ഥനകൾ !
Siby Mathew