വിശുദ്ധ യൗസേപ്പിതാവിൻ്റെ വണക്കമാസം

🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

രണ്ടാം തിയതി

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

വിശുദ്ധ യൗസേപ്പിതാവിന്റെ തിരഞ്ഞെടുപ്പ്

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ജപം

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

ദാവീദുരാജവംശത്തിൽ പിറന്ന വി.യൗസേപ്പേ, അങ്ങ് സകല മനുഷ്യവ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അർഹനായിത്തീർന്നല്ലോ.വന്ദ്യപിതാവേ,അങ്ങേ മക്കളായ ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിൻ്റെ വിശിഷ്ട സന്താനങ്ങളുമായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. ദൈവത്തിൻ്റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രീഭൂതനായതുപോലെ ഞങ്ങൾ ദൈവമക്കൾ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുക.
ആമ്മേൻ.

1സ്വർഗ്ഗ,1നന്മ,1ത്രി.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ലുത്തിനിയ ചൊല്ലുക

പ്രാർത്ഥിക്കാം

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകയ്ക്കു ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ,ജീവിതത്തിൻ്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഈ പിതാവിൻ്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമെന്നപേക്ഷിക്കുന്നു.
ആമ്മേൻ.

സുകൃതജപം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വിവേകമതിയായ വി.യൗസേപ്പേ, നന്മ തെരഞ്ഞെടുക്കുവാനുള്ള വിവേകം ഞങ്ങൾക്കുതരണമേ.

നിങ്ങൾ വിട്ടുപോയത്