പ്രിയ സുഹൃത്ത് സെലസ്റ്റിൻ കുരിശിങ്കലിലൂടെ ദൈവം കുമ്പളങ്ങിയിൽ പണിത, പ്രായമേറിയവർക്കായുള്ള ശുശ്രൂഷാഭവനം നാളെ ആശീർവദിക്കപ്പെടുകയാണ്.

*ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്ക് കര്‍ത്താവ് പണിതു തുടങ്ങിയ ഭവനം പൂര്‍ണ്ണതയിലേക്ക്…*

*ഇത് സമരിയായുടെ മുഖചിത്രം*

പരിചരിക്കാനും ശുശ്രൂഷിക്കാനും ആരുമില്ലാതെ… ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ… ഉടുതുണിക്ക് മറുതുണിയില്ലാതെ… രോഗവും ഏകാന്തതയും വാര്‍ദ്ധക്യവും തളര്‍ത്തിയ വയോധികരെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും സമരിയായില്‍ ഒന്നിച്ചുകൂട്ടി അവരുടെ ശരീരത്തിലെ ചുളിവുകള്‍ മനസിലേക്ക് വീഴാതിരിക്കാനുള്ള നിങ്ങളുടെയും എൻ്റെയും ആഗ്രഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും മേല്‍ അനേകരിലൂടെ കര്‍ത്താവ് പണിതു തുടങ്ങിയ ഭവനത്തിൻ്റെ മുഖചിത്രമാണിത്.

കർത്താവിൻ്റെ അനന്തമായ സംരക്ഷണത്തിനും സൗഖ്യത്തിന്റെ അമ്മയായ ലൂർദ് മാതാവിൻ്റെ പ്രത്യേക മധ്യസ്ഥത്തിനും സമരിയായെ ഭരമേൽപ്പിച്ച് 2023 ഒക്ടോബർ 24 നു ആശിർവാദത്തിന് ഒരുങ്ങുകയാണ് സമരിയ.

2021 ഡിസംബര്‍ 20 ന് തറക്കല്ലിട്ട് 2022 മാര്‍ച്ച് 19ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമരിയ ഓള്‍ഡ് ഏജ് ഹോമിന്റെയും പകല്‍വീടിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂർത്തിയാകുന്നു.

ദൈവത്തിന്റെ അനന്തമായ കരുണ അനേകരിലൂടെ കവിഞ്ഞൊഴുകിയപ്പോള്‍ ഒരു വര്‍ഷവും 5 മാസവും കൊണ്ട് ഒരേസമയം രണ്ടുപേര്‍ക്ക് താമസിക്കാവുന്ന ആദ്യ ബ്ലോക്കിലെ16 മുറികളുടെ നിര്‍മ്മാണവും 2000 ത്തിനടുത്തു സ്‌ക്വയര്‍ ഫീറ്റുള്ള പകല്‍ വീടിന്റെയും ചെറിയൊരു ചാപ്പലിന്റെയും ഊട്ടുമുറിയുടെയും അടുക്കളയുടെയും നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.

ലക്ഷക്കണക്കിനു രൂപ ഇനിയും ആവശ്യമുള്ള പണികള്‍ ബാക്കി നില്‍ക്കുമ്പോഴും ഇതുവരെ അത്ഭുതകരമായി വഴി നടത്തിയ ദൈവം ഇനിയും അനേകരിലൂടെ പ്രവര്‍ത്തിക്കും എന്ന ഉറച്ച വിശ്വാസത്തോടും ഒരുദിവസമെങ്കില്‍ ഒരുദിവസം നേരത്തെ സമാധാനത്തോടെ തലചായിക്കാന്‍ ഒരിടം തരുമോ എന്ന ചിലരുടെ കണ്ണീരണിഞ്ഞ നിരന്തര ആവശ്യത്തെയും മാത്രം മുന്‍നിറുത്തി കർത്താവിൻ്റെ അനന്തമായ സംരക്ഷണത്തിനും സൗഖ്യത്തിന്റെ അമ്മയായ ലൂർദ് മാതാവിൻ്റെ പ്രത്യേക മധ്യസ്ഥത്തിനും സമരിയായെ ഭരമേൽപ്പിച്ച് ആശിർവാദത്തിന് ഒരുങ്ങുകയാണ് സമരിയ.

“Homeless Jesus” is pictured in this July 29 photo of the seven-foot-long bronze sculpture that sits in front of a downtown Washington building occupied by Catholic Charities of the Archdiocese of Washington. Pope Francis is expected to pass by the statue Sept. 24 during the Washington-leg of his U.S. visit. (CNS photo/Chaz Muth) See PAPALTRIP-HOMELESS-JESUS Aug. 25, 2015.

പരിശുദ്ധ അമ്മയ്ക്ക് സുന്ദരമായൊരു ജന്മദിനസമ്മാനമായി സമരിയ മാറാൻ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുമല്ലോ..

.സ്നേഹത്തോടെ,

സെലസ്റ്റിന്‍ കുരിശിങ്കൽ

Joshyachan Mayyattil

ആരുമില്ലാത്തവർക്ക് പരിചാരകനായി മാറിയ സെലസ്റ്റിൻ കുരിശങ്കലിന് അഭിനന്ദനങ്ങൾ

പരിചരിക്കാനും ശുശ്രൂഷിക്കാനും ആരുമില്ലാതെ… ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ…

ഉടുതുണിക്ക് മറുതുണിയില്ലാതെ…

രോഗവും ഏകാന്തതയും വാര്‍ദ്ധക്യവും തളര്‍ത്തിയ വയോധികരെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും സമരിയായില്‍ ഒന്നിച്ചുകൂട്ടി അവരുടെ ശരീരത്തിലെ ചുളിവുകള്‍ മനസിലേക്ക് വീഴാതിരിക്കാനുള്ള പലരുടെയും ആഗ്രഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും മറുപടിയായി ഈ അഭയ കേന്ദ്രം ഇന്ന് ആരംഭിക്കുന്നു.

2021 ഡിസംബര്‍ 20 ന് തറക്കല്ലിട്ട് 2022 മാര്‍ച്ച് 19ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമരിയ ഓള്‍ഡ് ഏജ് ഹോമിന്റെയും പകല്‍വീടിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂർത്തിയാകുന്നു.

ഒരു വര്‍ഷവും 5 മാസവും കൊണ്ട് ഒരേസമയം രണ്ടുപേര്‍ക്ക് വീതം താമസിക്കാവുന്ന 16 മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മുറികളും ചുമരുകളും ടൈല്‍വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. എല്ലാ മുറികള്‍ക്കും ബാത്ത് റൂമുകളും ടിവിയും സെന്റര്‍ലൈസ്ഡ് അലാറം സിസ്റ്റവും ചൂടുവെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

2000 സ്‌ക്വയര്‍ഫീറ്റില്‍ ഒരു പകല്‍ വീടും അതിനകത്ത് ചെറിയൊരു ചാപ്പലും ഡൈനിംഗ് ഹാളും അടുക്കളയും നിര്‍മ്മാണം പൂർത്തിയായി.

1000 സ്‌ക്വയര്‍ഫീറ്റുള്ള മെയിന്‍ ഹാളിന്റെ അടിഭാഗം മഴവെള്ള, കുഴല്‍ക്കിണര്‍ ജലസംഭരണിയാക്കിയിട്ടുണ്ട്. ഒന്നര ലക്ഷത്തിനടുത്ത് ലിറ്റര്‍ ജലം ഇവിടെ സംഭരിക്കാന്‍ കഴിയും. കൂടാതെ ഒരു മുറിയുടെ തറയും ശുദ്ധജലത്തിനുള്ള ടാങ്കായി മാറ്റിയിട്ടുണ്ട്.

റാംബ് ഒരുക്കാന്‍ ആവശ്യത്തിനു ചരിവിനുള്ള സൗകര്യമില്ലാത്തതിനാല്‍ ലിഫ്റ്റ് പണിയാനുള്ള തയ്യാറെടുപ്പിലാണ്.

കര്‍ത്താവിന്റെയും ലൂര്‍ദ് മാതാവിന്റെയും ഗ്രോട്ടോകളടങ്ങുന്ന മുന്‍ഭാഗത്തിന്റെയും ഗ്ലാസില്‍ തീര്‍ക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ സ്ഥിരം ഗ്യാലറിയുടെയുമൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ലക്ഷക്കണക്കിനു രൂപ ഇനിയും ആവശ്യമുള്ള പണികള്‍ ബാക്കി നില്‍ക്കുമ്പോഴും ഇതുവരെ അത്ഭുതകരമായി വഴി നടത്തിയ ദൈവം ഇനിയും അനേകരിലൂടെ പ്രവര്‍ത്തിക്കും എന്ന ഉറച്ച വിശ്വാസത്തോടും ഒരുദിവസമെങ്കില്‍ ഒരുദിവസം നേരത്തെ സമാധാനത്തോടെ തലചായിക്കാന്‍ ഒരിടം തരുമോ എന്ന ചിലരുടെ കണ്ണീരണിഞ്ഞ നിരന്തര ആവശ്യത്തെയും മാത്രം മുന്‍നിറുത്തി ആശിർവാദത്തിന് ഒരുങ്ങുകയാണ് സമരിയ…

.ഇതുപോലുള്ള നന്മമരങ്ങൾ ഇനിയും ഉണ്ടാകട്ടെ!

Adv.Sherry J Thomas

നിങ്ങൾ വിട്ടുപോയത്