ലൈംഗിക ദുരുപയോഗത്തിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഈ കാലഘട്ടത്തിന്റ മനുഷ്യസ്നേഹിയും ഹീറോയുമാണ് ടിം ബല്ലാർഡ് എന്ന തിമോത്തി ബെല്ലാർഡ്.
ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ് (O.U.R.) എന്ന ഓർഗനൈസഷൻ 2013 ലാണ് ടിം ബല്ലാർഡ് സ്ഥാപിക്കുന്നത്. ബല്ലാർഡ് പത്ത് വർഷത്തിലേറെയായി അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ സ്പെഷ്യൽ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു.
ആ ഡിപ്പാർട്മെന്റിൽ ഒരു പ്രത്യേക ദൗത്യം നിർവ്വഹിക്കുന്നുണ്ടായിരുന്നു അദ്ദേഹം. ചൈൽഡ് സെക്സ് ടൂറിസം (Child Sex tourism) ജമ്പ് ടീമിലെയും കുട്ടികൾക്കെതിരായ ഇന്റർനെറ്റ് കുറ്റകൃത്യങ്ങൾക്കെതിരായ ( ICAC ) ടാസ്ക് ഫോഴ്സിലെയും അംഗമായി അദ്ദേഹം തന്റ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചു.
അധികാരപരിധിയിലുള്ള നിയന്ത്രണങ്ങൾ കാരണം, യുഎസ് ഗവൺമെന്റിന്, രാജ്യത്തിന് പുറത്ത് വിദേശത്ത് പല കേസുകളിലും ( കുട്ടികളെ കടത്തൽ , ലൈംഗിക ദുരുപയോഗം ) ഏർപ്പെടുന്നതിന് നിയമപരമായി വളരെയേറെ തടസങ്ങളുണ്ടായിരുന്നു.
പ്രത്യേകിച്ചും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് തിരികെ പ്രോസിക്യൂട്ടർ ബന്ധം ഇല്ലാതിരുന്ന രാജ്യങ്ങളുമായി. ഇത് ടിമ്മിന്റ പ്രവർത്തനങ്ങളെ ബാധിച്ചു.
പിൻമാറാൻ ടിം ഒരുക്കമല്ലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിന് ( Organization ) കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് അദ്ദേഹം മനസിലാക്കി. ഗവൺമെന്റിന്റ അനുവാദത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ( non profitable ) ഒരു സഥാപനത്തിന് കുട്ടികളുടെ അടിമത്തം എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യാൻ കഴിയുമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ പരിഹാരമെന്നും ബെല്ലാർഡ് മനസ്സിലാക്കി.
അങ്ങനെ പ്രവർത്തിക്കുന്നതിൽ തന്റ ഗവണ്മെന്റ് ജോലി തടസ്സമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്റ്റേറ്റ് ഡിപ്പാർട്മെൻറിലെ തന്റെ സ്ഥാനം ഉപേക്ഷിക്കാനും ഒരു മുഴുവൻ സമയ വോളന്റിയർ ആകാനും തീരുമാനിച്ചു. അങ്ങനെ , ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ് (O.U.R.) എന്ന ഓർഗനൈസഷൻ 2013 ലാണ് ടിം ബല്ലാർഡ് സ്ഥാപിക്കുന്നത്
അദ്ദേഹത്തിന്റെ ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ് ( O.U.R ) ഓർഗനൈസേഷൻ ഇതുവരെ 6,000 പേരെയെങ്കിലും രക്ഷപ്പെടുത്താനും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 5,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്യാനും സഹായിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു പത്ര പ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു ‘ ഈ സാമൂഹിക നന്മ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ് ‘ . അദ്ദേഹം പറഞ്ഞു ” സുഹൃത്തേ എനിക്ക് 7 കുട്ടികളുണ്ട്, ഇരയുടെ കണ്ണുകളിലേക്ക് ഞാൻ നോക്കുമ്പോൾ, ലോകത്തിന്റ ഇരുണ്ട കോണുകളിൽ ഞങ്ങൾ തിരയുന്ന ഏത് കുട്ടിയായാലും, ഞാൻ എന്റെ കുട്ടിയുടെ കണ്ണുകൾ അവനിൽ അല്ലെങ്കിൽ അവളിൽ കാണുന്നു! “
ഇപ്പോഴിതാ ബല്ലാർഡിന്റെ കഥ വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ഔദ്യോഗിക ജീവിതത്തിലും തുടർന്നും നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റ പ്രവർത്തനങ്ങളെ ‘ സൗണ്ട് ഓഫ് ഫ്രീഡം ‘ ( SOUND OF FREEDOM ) എന്ന സിനിമയായി ANGEL STUDIOS ന്റ ബാനറിൽ പുറത്തെത്തിച്ചിരിക്കുകയാണ് ഹോളിവുഡ്. സിനിമയിൽ അഭിനയിക്കുന്നതാകട്ടെ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ യേശുവിനെ അവതരിപ്പിച്ച അതേ നടനാണ് – ജിം കാവിസെൽ.
ലോകമെമ്പാടും അപകടസാധ്യതയുള്ള കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, കുട്ടികളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുന്നതിനും തുടർന്നുള്ള പരിചരണം ഉറപ്പാക്കുന്നതിനും യു.എസ്.
നിയമപാലകർക്ക് അത്യാധുനിക ഉപകരണങ്ങളും വിഭവങ്ങളും നൽകുന്നതിന് ഞങ്ങൾ ലോകത്തിന്റെ ഇരുണ്ട കോണുകളിലേക്ക് പോകുന്നു. വെളിച്ചം വീണ്ടെടുത്ത് ഓരോ കുട്ടിയും സംരക്ഷിക്കപ്പെടുന്നതുവരെ അവരെ ഞങ്ങൾ ഉപേക്ഷിക്കില്ല, ലോകത്തിന്റ ഇരുണ്ട സ്ഥലത്തേക്ക് പോകുന്നത് ഇനിയും ഞങ്ങൾ തുടരും – ടിം ബെല്ലാർഡ് പറയുന്നു .
പ്രസിഡന്റ് ട്രംപ് 2019 ൽ മനുഷ്യക്കടത്ത് സംബന്ധിച്ച യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപദേശക സമിതിയിലേക്ക് തിമോത്തി ബെല്ലാർഡിനെ നിയമിച്ചുകൊണ്ട് അദ്ദേഹത്തിന്റ പ്രവർത്തനങ്ങളെ ആദരിച്ചു.
ഇന്ന് , കംബോഡിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എത്യോപ്യ, ഘാന, ഗ്വാട്ടിമാല, ഹെയ്തി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കെനിയ, ലെബനൻ, മലേഷ്യ, മെക്സിക്കോ, മൊറോക്കോ, നേപ്പാൾ, പെറു, സിംഗപ്പൂർ, തായ്ലൻഡ്, ഉഗാണ്ട, ഉക്രെയ്ൻ തുടങ്ങിയ ഇരുപത്തിരണ്ടോളം രാജ്യങ്ങളിൽ Operation Underground Railroad( O.U.R ) എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട് .
തങ്ങൾ രക്ഷിക്കുന്ന കുട്ടികൾക്കും അതുപോലെ തന്നെ തങ്ങൾ അറസ്റ്റ് ചെയ്യുന്ന കുറ്റവാളികൾക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. “ഇത് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തത്വങ്ങൾ ലോകത്തിലേക്ക് കൊണ്ടുവരികയും നമ്മുടെ സമൂഹത്തെ ശുദ്ധീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു…… ദൈവമാണ് സ്വാതന്ത്ര്യത്തിന് കാരണം ” – ബെല്ലാർഡ് പറയുന്നു. സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള് വിളിക്കപ്പെട്ടിരിക്കുന്നത് ( ഗലാത്തിയാ 5 : 13 )
റോബിൻ സക്കറിയാസ്
Robin Zacharias