മലയാളി സ്വയം സൂക്ഷിച്ചാൽ നല്ലത്.

പശ്ചിമ ബംഗാളിലാണ് ഞാൻ താമസിക്കുന്നത്. അവധിയ്ക്ക് ഞാൻ കേരളത്തിലേക്ക് പോകുമ്പോൾ ഇവിടെ ഇന്ന് ബംഗാളി ഭാഷ സംസാരിക്കുന്ന വലിയൊരു ജനക്കൂട്ടം കുടുംബ സമേതം കേരളത്തിലേക്ക് പോകുന്നത് കാണാം. എന്താണ് നമ്മുടെ കേരളത്തിലേക്ക് ഇത്രമാത്രം ആളുകൾ ഈ പ്രദേശത്തുനിന്ന് ഒഴുകുന്നതിന്റെ കാരണം എന്ന് അന്വേഷിച്ചു കുറെ നാൾ നടന്നു. കുറച്ചു കാര്യങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജാഗ്രത വേണ്ടതുകൊണ്ടു മാത്രം ഇവിടെ ഇതേക്കുറിച്ചു കുറിക്കുന്നു.

ഇതര സംസ്ഥാനത്തു നിന്നും കേരളത്തിൽ തൊഴിലിനു എത്തുന്ന എല്ലാവരെയും മലയാളികൾ വിളിക്കുന്ന പേര് ബംഗാളി എന്നാണ്. ബംഗ്ളാ അഥവാ ബംഗാളി ഭാഷ സംസാരിക്കുന്നവർ മാത്രമാണ് ഈ പ്രദേശത്തു നിന്ന് ഉള്ളവർ. ഹിന്ദി സംസാരിക്കുന്ന ഭൂരിപക്ഷം പേരും ബീഹാർ, ഒഡീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയെൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. നമ്മുടെ കേരളത്തിൽ എത്തുന്ന ചെറിയ ഒരു വിഭാഗം ആളുകൾ മാത്രമാണ് പശ്ചിമ ബംഗാളിൽ നിന്നുള്ളവർ. അതുകൊണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാം ബംഗാളികൾ അല്ല.

സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ ഏറ്റവും ഉന്നതമായ പാരമ്പര്യം അവകാശപ്പെടുന്ന ജനതയാണ് ബംഗാളികൾ. രാഷ്ട്രനിർമ്മിതിയിൽ ഇവരുടെ പങ്കു വളരെ വലുതാണ്. എന്നാൽ ഇന്ന് കേരളവുമായി താരതമ്മ്യപ്പെടുത്തുമ്പോൾ ഇവർ വികസന കാര്യങ്ങളിലും സാമ്പത്തിക ഭദ്രതയിലും 25 വർഷം പിന്നിലാണ്. അത് ഇവരെ ഭരിച്ച രാഷ്ട്രീയ പാർട്ടിയുടെ മെച്ചംകൊണ്ടാണ്!!! ഒട്ടുമിക്ക എല്ലാ തൊഴിൽ ഇടങ്ങളും പൂട്ടി കാടുകേറി നശിച്ചു കിടക്കുന്നു. അത്യുന്നതിയിൽ ആയിരുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം തകർന്നടിഞ്ഞു. സമഗ്ര മേഖലയുടെയും അടിവേര് അറുത്ത രാഷ്ട്രീയ ഭരണം, സമ്പന്നമായിരുന്ന ഈ ജനതയെ സമ്പൂർണ ദരിദ്രരാക്കി മാറ്റി. മാർക്സിസം ഒരു സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് അറിയണമെങ്കിൽ മലയാളി നിർബന്ധമായും പശ്ചിമബംഗാൾ വന്നു കാണണം.

ഇതൊക്കെ ആണെങ്കിലും പശ്ചിമ ബംഗാളിലെ ഗ്രാമങ്ങൾ ശാന്തമാണ്. കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ നല്ല മനുഷ്യർ. അവർക്കു ജീവിതത്തിൽ കൂടുതൽ നേടിയെടുക്കണം എന്നുള്ള അമിതാഗ്രഹങ്ങൾ ഒന്നുമില്ല. ദൂരെ യാത്രചെയ്തു പോയി ജോലിചെയ്യാൻ ഇഷ്പ്പെടാത്തവർ കൂടെയാണ് അവർ. പിന്നെ നമ്മുടെ നാട്ടിൽ എത്തുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന ബംഗാളികൾ ആരൊക്കെയാണ്? കേരളത്തിൽ ഇന്ന് ബംഗാളി സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും ബംഗ്ലാദേശികളാണ്. അവിടെ നിന്ന് അനധികൃതമായി ഇവർ പശ്ചിമ ബംഗാളിൽ എത്തും. തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച് കൊടുക്കുന്ന ഏജൻസികൾ ധാരാളമുണ്ട്. അതും സംഘടിപ്പിച്ചു കേരളത്തിലേക്ക് തിരിക്കും. ഇവരുടെ മതം ഇസ്ലാം ആണ്. ചിലർ അതും തിരിച്ചറിയൽ കാർഡിൽ തിരുത്തും. തീവ്ര ഇസ്ലാമിസ്റുകളും പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആളുകളാണ് ഇവരിൽ ഭൂരിപക്ഷവും. ഇവരുടെ തിരിച്ചറിയൽ രേഖ തന്നെ വ്യാജമായത് കൊണ്ട് ഇവരെ കുറിച്ച് ശരിയായ വിവരങ്ങൾ കേരള സർക്കാരിന്റെ കൈവശം ഇല്ല.

അടുത്തിടെ, തൊടുപുഴ അടുത്ത് നിന്ന് ക്രിസ്ത്യൻ നാമധാരിയായ ഒരു പെൺകുട്ടിയെ കാണാതാകുന്നു. മിടുക്കരായ കേരള പോലീസിന് കാര്യം അറിയാം. അവർ പശ്ചിമ ബംഗാളിലേക്ക് വണ്ടികേറി. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്നും കുട്ടിയെ ഒരു ഇസ്ലാം നാമധാരിയായ യുവാവിനൊപ്പം കണ്ടു അറസ്റ്റ് ചെയ്‌തു.

കേരളത്തിലെ അതിഥി തൊഴിലാളിയായിരുന്നു ഈ പ്രതി. തുടർന്ന് പോലീസ് പറഞ്ഞത്; അടുത്ത ദിവസം ഇയാൾ ഈ യുവതിയെ ബംഗ്ലാദേശിലേക്കു കൊണ്ടുപോകാൻ ഇരുന്നതാണ് എന്ന്. (ലവ് ജിഹാദ് എന്ന വാക്ക് കേരളത്തിൽ ഉപയോഗിക്കാൻ പാടില്ല എന്ന് ഇതിനാൽ ഓർമ്മപ്പെടുത്തുന്നു!!!).കേരളത്തിലേക്ക് ഈ തൊഴിലാളികളെ കൊണ്ടുവരുന്നത് കേരളത്തിൽ ഉള്ള ഏജൻസികളാണ്. അവരെ അഥിതി തൊഴിലാളികൾ എന്ന് ഓമനപ്പേര് വിളിച്ചു കേരളത്തിലെ സർക്കാർ സ്വീകരിച്ചു അവരെ വോട്ടർ പട്ടികയിൽ ചേർത്ത് വോട്ട് ഉറപ്പിക്കും. അവർ എല്ലാം തന്നെ കേരളത്തിൽ പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ.

ഇന്ന് കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം വളർന്ന് അക്രമാസക്തമാകുന്നതിന്റെയും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിന്റെയും മതഭീകരതയുടെയും ഒക്കെ അടിസ്ഥാനം, അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്. നമ്മുടെ നാടിന്റെ സൗഹൃദ സംസ്കാരം സർക്കാരിന്റെ അറിവോടെ നഷ്ടപ്പെടുത്താൻ ഇവർ കാരണക്കാരാകുന്നുണ്ട് എന്നത് ഒരു സത്യമാണ്. കേരളം ഭരിക്കുന്ന സർക്കാരിന് പൊളിറ്റിക്കൽ ഇസ്ലാമിനോട് ഒരു പ്രിത്യേക മമത വരാൻ കാരണം ഈ വോട്ട് ബാങ്ക് ആണ്. ഈ തൊഴിലാളികളെ കണ്ടാൽ ഇവർ പാവമാണെന്നു തോന്നുമെങ്കിലും ഇവർ പലരുടെയും മൂർച്ചയുള്ള ആയുധങ്ങളായി മാറുന്നുണ്ട്.

ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ ഏറെ അപകടകരമാണ്. നിയമ സംവിധാനത്തിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്. കോവിഡ് കാലത്തു നമ്മൾക്ക് ഒരു സൂചന ലഭിച്ചു. ഇവർ ഇന്ന് സംഘടിതരാണ്. ആരെയും ആക്രമിക്കാനും ഭീകര പ്രവർത്തനങ്ങൾ അഴിച്ചുവിടാനും ഇന്ന് ഇവർക്ക് നിഷ്പ്രയാസം സാധിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും സ്കൂളുകൾ കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നതായി സർക്കാർ തന്നെ കണ്ടെത്തുന്ന സാഹചര്യമുണ്ട്. നമ്മുടെ കുട്ടികൾ ആണ് ഇതിന്റെ ഇര. ഏതു സമയത്തും ഒരു ഭീകര അക്രമണം കേരളത്തിൽ സംഭവിക്കാൻ ഉള്ള സാധ്യത ഉണ്ട് എന്ന് ഇപ്പോൾ വളർന്നു വരുന്ന ഈ അരക്ഷിതാവസ്ഥയിൽ നിന്നും നമ്മൾ മനസിലാക്കണം. ഇതിൽ സർക്കാർ ഗുണഭോക്താക്കളാണ്. പ്രതിപക്ഷത്തിന് ഇതിന്‌ എതിരെ പോരാടാനുള്ള നേരവുമില്ല ശക്തിയുമില്ല. 100 രൂപ ലാഭിക്കാൻ അന്യസംസ്ഥാന തൊഴിലാളിക്ക് തൊഴിൽ കൊടുത്തു അവരെ ലാളിക്കുമ്പോൾ ഇരിക്കുന്ന കമ്പു സ്വയം മുറിക്കുകയാണോ എന്നും മലയാളി ഗൗരവപൂർവം ചിന്തിക്കേണ്ട കാലമായി.

സംരക്ഷിക്കാൻ സർക്കാരും പൊലീസും ഉണ്ടാകുമെന്നു നിഷ്കളങ്കമായി ചിന്തിച്ചു സുഖമായി ഉറങ്ങാൻ മലയാളിക്ക് ഇന്ന് കഴിയില്ല. സ്വയം സൂക്ഷിച്ചാൽ നല്ലത്‌

.✍️ ജോർജ് പനന്തോട്ടം

A Carmelite of Mary Immaculate

നിങ്ങൾ വിട്ടുപോയത്