ഷംഷാബാദ് (തെലങ്കാന): ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്സ് ഹൗസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് ഡോ.അന്തോണി പൂലാ വചനസന്ദേശം നല്കി. പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പു അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, ഷംഷാബാദ് രൂപത ബിഷപ്പ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, തെലുങ്ക് റീജണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. മോസസ് പ്രകാശം, പ്രിയങ്ക വര്‍ഗീസ്, ബെഡങ്ക്പേട്ട് മുനിസിപല്‍ കോര്പറേഷന് മേയര്‍ ശികിരിന്ത പാരിജാതറെഡ്ഡി എന്നിവര്‍ പ്രസംഗിച്ചു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്, ഉജ്ജെയ്ന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, വികാരി ജനറല്‍ മോണ്‍. എബ്രാഹം പാലത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.