1790 ൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രചിച്ച “വർത്തമാനപ്പുസ്തകം” ആണ് ഒരു ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ആദ്യത്തെ യാത്രാവിവരണം. കൈരളിക്ക് ലഭിച്ച കനകമോതിരം എന്ന് മഹാകവി ഉള്ളൂർ വിശേഷിപ്പിച്ച ഈ അമൂല്യ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ.ജോസഫ് പെരുന്തോട്ടം, ബിഷപ്പ് എമിറിട്ടസ് മാർ. ജോസഫ് പൗവ്വത്തിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മാർത്തോമ്മാ ശ്ലീഹായുടെ സ്വർഗ്ഗപ്രവേശനത്തിന്റെ 1950 ആം വാർഷികം ആഘോഷിക്കുന്ന ഇന്ന് (3-ജൂലൈ-2022, ഞായറാഴ്ച്ച) ചങ്ങനാശ്ശേരി മാർത്തോമ്മാ നികേതനിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം