തൃശൂർ അതിരൂപതയിൽ പൗരോഹിത്യ സുവർണ്ണരജത ജൂബിലികൾ ആഘോഷിച്ചു
തൃശൂർ: ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുന്നാളിനോടുനുബന്ധിച്ചു തൃശൂർ അതിരൂപതയിലെ വൈദികരുടെ 50, 25 വർഷ ജൂബിലികൾ ആഘോഷിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ എല്ലാവർഷവും നടക്കാറുളള ജൂബിലി ആഘോഷങ്ങളാണ് കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിച്ച് തൃശൂർ ഡിബിസിഎൽസിയിൽ നടത്തിയത്. തൃശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാല് വൈദികരും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന എട്ട് വൈദികരും സഹകാർമ്മികരായി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ആധുനിക കാലഘട്ടത്തിൽ ക്രിസ്തീയ പൗരോഹിത്യത്തിനുള്ള പ്രസക്തിയാണ് ഈ ജൂബിലി ആഘോഷങ്ങൾ സൂച്ചിപ്പിക്കുന്നതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ തോമസ് കാക്കശ്ശേരി, മോൺ ജോസ് വല്ലൂരാൻ, ചാൻസലർ ഫാ. ഡൊമിനിക്ക് തലക്കോടൻ, വൈദിക കൗൺസിൽ സെക്രട്ടറി ഫാ. ജോസ് കോനിക്കര ജൂനിയർ, ഫാ. സെബ്സറ്റ്യൻ അരിക്കാട്ട്, ഫാ. ജോയ് അടമ്പുകുളം എന്നിവർ സംസാരിച്ചു. ഫാ. തോമസ് വടക്കേത്തല, ഫാ. ഡേവീസ് ചിറയത്ത് സീനിയർ, ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് (ഇരിഞ്ഞാലക്കുട), ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി (ഇരിഞ്ഞാലക്കുട) എന്നിവർ സുവർണ്ണ ജൂബിലിയും, ഫാ. ജോയ് അടമ്പുകുളം, ഫാ. ജോൺസൺ കുണ്ടുകുളം, ഫാ. പിണ്ടിയാൻ പോൾ, ഫാ. സെബി പുത്തൂർ, ഫാ. തലക്കോട്ടൂർ ഫ്രാൻസീസ്, ഫാ. തെക്കുപുറും ജെയ്സൺ, ഫാ. തോമസ് വടക്കൂട്ട്, ഫാ. ജിജോ വള്ളൂപ്പാറ എന്നിവർ രജത ജൂബിലിയും ആഘോഷിച്ചു. വൈദികവിദ്യാർത്ഥികളുടെ പഠനത്തിനായി ബേഴ്സ് സ്ഥാപിക്കുകന്നതിനും കോവിഡ് രോഗികളെ സഹായിക്കുന്നതിനുമുള്ള തുക രജത ജൂബിലി ആഘോഷിക്കുന്ന വൈദിർ മാർ ആൻഡ്രൂസ് താഴത്തിന് കൈമാറി. അതിരൂപതയിലെ വൈദികരും വിശ്വാസികളും ഓൺലൈനായി സംപ്രേക്ഷണം ചെയ്ത പരിപാടികളിൽ പങ്കെടുത്തെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.
ഫോട്ടോ1: തൃശൂർ അതിരൂപതയിൽ പൗരോഹിത്യ സുവർണ്ണരജത ജൂബിലികൾ ആഘോഷിച്ച വൈദികർക്കൊപ്പം മാർ ആൻഡ്രൂസ് താഴത്തും മാർ ടോണി നീലങ്കാവിലുംഫോട്ടോ
2: തൃശൂർ അതിരൂപതയിൽ പൗരോഹിത്യ സുവർണ്ണരജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർപ്പിച്ച ദിവ്യബലിയിൽ മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നല്കുന്നു. മാർ ടോണി നീലങ്കാവിൽ, ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ജോയ് അടമ്പുകുളം എന്നിവർ സഹകാർമ്മികരായി.