പ്രിയപ്പെട്ടവരേ,
ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ഞാനൊരു സർജറിക്ക് തയ്യാറാകുന്നതായി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ!


(27-9 -2021 തിങ്കൾ)

രാവിലെ എട്ടുമണിക്ക് എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത എന്നെയും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.

കിഡ്നി ദാനവുമായി ബന്ധപ്പെട്ട് ദിവസവും അനേകർ എന്നെ വിളിക്കാറുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം സോഫിയ ടൈംസ് ഓൺലൈൻ ചെയ്ത ഈ വീഡിയോയിലുണ്ട്.

നിങ്ങളുടെ പ്രാർത്ഥനയിൽ
ഓർക്കുമല്ലോ!

അച്ചൻെറ കാഴ്ചപ്പാടുകൾ കേൾക്കാം

https://youtu.be/Jzv1BKBH8XI

വർഷങ്ങൾക്ക് മുമ്പാണ് ഈ യുവ വൈദികനെ പരിചയപ്പെടുന്നത്. അയച്ച ഒരു ആർട്ടിക്കിളിനെക്കുറിച്ച് ചില സംശയങ്ങൾ ചോദിക്കാനായിരുന്നു അന്ന് അച്ചൻ വിളിച്ചത്.

പൗരോഹിത്യത്തെയും സഭയെയും ഏറെ സ്നേഹിച്ച ആ വൈദികൻ്റെ വാക്കുകളിൽ വിശുദ്ധിയുടെ സുഗന്ധം പരന്നൊഴുകിയിരുന്നു. രാവും പകലും ഒരു പാട് പേർക്ക് വേണ്ടി അദേഹം നിശബ്ദം പ്രാർഥിച്ചു.അനേക ദൂരം യാത്ര ചെയ്ത് എത്ര ക്ഷീണിച്ചെത്തിയാലും വയനാട്ടിലെ ലാസലെറ്റ് ആശ്രമ കവാടത്തിൽ സങ്കടങ്ങളുമായി ഒരാൾ കാത്തിരുപ്പുണ്ടാവും. അവരെ കണ്ടാൽ അച്ചൻ തൻ്റെ ക്ഷീണമെല്ലാം ക്ഷണം മറക്കും.. പിന്നെ അലിവോടെ അയാളെ കേൾക്കും. സങ്കടങ്ങളുരുക്കി കളഞ്ഞ് അവർ സന്തോഷത്തോടെ മടങ്ങുന്നത് ആശ്രമത്തിലെ നിത്യ കാഴ്ചകളിലൊന്നായിരുന്നു.

തൻ്റെ വേദനകളെക്കാളും ഉപരിയായി മറ്റുള്ളവരെ അച്ചൻ സ്നേഹിച്ചിരുന്നുവെന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്. അതൊക്കെയാകണം വർഷങ്ങൾ പിന്നിട്ടിട്ടും ഞങ്ങളുടെ സ്നേഹ ബന്ധം തെല്ലും അറ്റുപോകാതിരുന്നത്. ഫാ. ജെൻസൺ എന്ന ഈ പുരോഹിതൻ ഇന്ന് (27 – 09-2021) തൻ്റെ വൃക്കകളിലൊന്ന് ഒരു പാവം പെൺകുട്ടിക്കായി പകുത്തു നൽകിയിരിക്കുന്നു.

ക്രിസ്തു പകർന്ന പങ്കു വയ്ക്കലിൻ്റെ മറ്റൊരു അടയാളം പോലെ..മൂന്നു വർഷം മുമ്പാണ് തൻ്റെ ഹൃദയത്തിൽ നിറഞ്ഞു നിന്ന ഒരാഗ്രഹം അദേഹം എന്നോട് പറയുന്നത്.വൃക്കരോഗിയായ ഒരാൾക്ക് തൻ്റെ കിഡ്നികളിലൊന്ന് കൊടുക്കണമെന്നായിരുന്നു ആ ആഗ്രഹം… പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണ്ടെന്നും പ്രാർത്ഥനാപൂർവ്വം കാത്തിരിക്കാനും പറഞ്ഞപ്പോൾ അച്ചന് പൂർണ്ണ സമ്മതം..

മാസങ്ങൾക്ക് ശേഷം ഒരു മൃത സംസ്കാരത്തിൽ പങ്കെടുക്കാൻ നാട്ടിലെ മൂന്നുമുറി ഇടവകയിലേക്ക് പോകുംവഴി അച്ചൻ വഴിവക്കിൽ ഒരു ബോർഡ് കണ്ടു.കിഡ്നി ദാനം ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡിൽ ഒരു യുവതിയുടെ കണ്ണീർ വരികളായിരുന്നു അത്. ഒപ്പമുള്ള . ഒരു ഇടവകക്കാരൻ ആ വരികൾക്ക് പിന്നിലെ പെൺകുട്ടിയുടെ കുടുംബവേദന പങ്കിട്ടു.ഏഴു വർഷമായി വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മാങ്കുറ്റിപാടം കണ്ണമ്പുഴ ആൽഫി ആന്റു (27) ആയിരുന്നു അത്. അവളുടെ രക്ത ഗ്രൂപ്പും തൻ്റെ ഗ്രൂപ്പും ഓ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ഹൃദയം വല്ലാതെ ഉരുകുന്നത് അദ്ദേഹം അറിഞ്ഞു….കിഡ്നി ദാനത്തിന് സമയമായെന്നും താൻ അതിന് തയാറാണെന്നും അദ്ദേഹം സഭാ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. സ്നേഹിതരോടും സ്വന്തം കുടുംബാംഗങ്ങളോടും കാര്യം പറഞ്ഞു.എല്ലാവരും സമ്മതം നൽകിയതോടെ ദൈവഹിതത്തിന് ആമ്മേൻ പറഞ്ഞ് തൻ്റെ വൃക്ക നൽകാമെന്ന് ആ കുടുംബത്തെ അച്ചൻ അറിയിക്കുകയായിരുന്നു.

ഈ വാർത്ത ആ കുടുംബത്തിൽ സൃഷ്ടിച്ച സന്തോഷം വാക്കുകളിൽ ഒതുങ്ങുന്നതല്ല. അന്നു മുതൽ ഇതിനുള്ള ഒരുക്കങ്ങളുമായി അച്ചൻ മുന്നോട്ട് പോയി. ഒപ്പം വൃക്ക സ്വീകരിക്കുന്ന ആൽഫിയും.. എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ വിജയകരമായി സർജറി പൂർത്തിയായെന്നും പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞതായും ഒപ്പമുള്ള ബ്രദർ ബിനു കിഴക്കണ്ടയിൽ M.S അറിയിച്ചു. ആൽഫിയുടെ സർജറിയും സക്സസായി.നമ്മുടെ പ്രാർഥനയിൽ തുടർന്നും ഇവരെ ഓർക്കാം…

Jaimon Kumarakom

ആശംസകൾ

നിങ്ങൾ വിട്ടുപോയത്