2021 ഡിസംബർ, 2 വ്യാഴാഴ്ച
റോം – ലർനാക്കാ – നിക്കോസിയ
11:00 റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലർനാക്കയിലേക്ക് വിമാനത്തിൽ യാത്ര ആരംഭിക്കും.
3:00 ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.3:00 ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണം.
4:00 വൈദികർ, സമർപ്പിതർ, ഡീക്കൻമാർ, മതബോധനക്കാർ, സഭാ സംഘടനകൾ, സൈപ്രസിലെ പ്രസ്ഥാനങ്ങൾ എന്നിവരുമായി സിക്കോസിയയിലെ കൃപയുടെ മാതാവിന്റെ നാമധേയത്തിലുള്ള മറോറ്റൈൻ ഭദ്രാസന ദേവാലയത്തിൽ വച്ച് കൂടിക്കാഴ്ച്ചയും പാപ്പായുടെ പ്രഭാഷണവും
5:15 നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ പാപ്പായ്ക്ക് സ്വീകരണം
5:30 നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ സ്വകാര്യ കാര്യാലയത്തിൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ പാപ്പാ സന്ദർശിക്കും.
6:00 അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ “സെറിമോണിയൽ ഹാളിൽ” വച്ച് കൂടിക്കാഴ്ച്ചയും പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും
2021 ഡിസംബർ 3, വെള്ളിയാഴ്ചനിക്കോസിയ
08:30 നിക്കോസിയയിലെ സൈപ്രസിലെ ഓർത്തഡോക്സ് അതിരൂപത മെത്രാൻ ക്രിസോസ്റ്റമോസ് രണ്ടാമനെ പാപ്പാ സന്ദർശിക്കും.
09:00 നിക്കോസിയയിലെ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ സിനഡുമായുള്ള കൂടിക്കാഴ്ച അവിടെ പരിശുദ്ധ പിതാവ് പ്രഭാഷണം നൽകും.
10:00 നിക്കോസിയയിലുള്ള “ജിഎസ്പി സ്റ്റേഡിയത്തിൽ” ദിവ്യബലി അർപ്പണവും വചന പ്രഘോഷണവും
.4:00 നിക്കോസിയയിലെ വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ കുടിയേറ്റക്കാർക്കൊപ്പമുള്ള എക്യുമെനിക്കൽ പ്രാർത്ഥനയും പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും
2021, ഡിസംബർ 4, ശനിയാഴ്ച്ചനിക്കോസിയ – ലർനാക്ക – ഏഥൻസ്
09:10 ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്രയയപ്പ് ചടങ്ങ്
09:30 ഏഥൻസിലേക്കു പാപ്പാ വിമാനത്തിൽ യാത്ര ആരംഭിക്കും.
11:10 ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാപ്പാ എത്തിച്ചേരും.
11:10 ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണം
12:00 ഏഥൻസിലെ രാഷ്ട്രപതി ഭവനിൽ പാപ്പായ്ക്ക് സ്വീകരണം
12:15 ഏഥൻസിലെ രാഷ്ട്രപതി ഭവനിൽ സ്വകാര്യ കാര്യാലയത്തിൽ റിപ്പബ്ലിക് പ്രസിഡന്റിനെ പാപ്പാ സന്ദർശിക്കും.
12:30 ഏഥൻസിലെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച
12:45 ഏഥൻസിലെ രാഷ്ട്രപതി ഭവനിൽ അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായുള്ള കൂടിക്കാഴ്ചയും, പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും
04:00 ഏഥൻസിലെയും മുഴുവൻ ഗീസിന്റെയും അതിരൂപതാ മെത്രാൻ ഹൈറോണിമോസ് രണ്ടാമനുമായി ഏഥൻസിലുള്ള അതിരൂപതാ മെത്രാസനത്തിൽ വച്ച് സന്ദർശനം
04:30 ഗ്രീസിലെ ഓർത്തഡോക്സ് ആർച്ച്ബിഷപ്പ് മെത്രാസനത്തിലെ “ത്രോൺ റൂമിൽ” ഏഥൻസിലുള്ള അഭിവന്ദ്യ ഹൈ യിരോനിമോസ് രണ്ടാമനുമായി പരിശുദ്ധ പിതാവിന്റെ കുടികാഴ്ച്ചയും പാപ്പായുടെ പ്രഭാഷണവും
04:15 ഏഥൻസിലെ വിശുദ്ധ ഡയോനിഷ്യസ് കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർ, വൈദീകർ, സമർപ്പിതർ സെമിനാരി വിദ്യാർത്ഥികൾ, മതബോധകർ എന്നിവരുമായുള്ള കൂടിക്കാഴ്ചയും, പാപ്പായുടെ പ്രഭാഷണവും
06:45 ഏഥൻസിലെ അപ്പോസ്തോലിക് നൂൺഷിയേച്ചറിൽ വെച്ച് ഈശോസഭാ സമൂഹാംഗങ്ങളുമായി പാപ്പായുടെ സ്വകാര്യ കുടിക്കാഴ്ച്ച
2021 ഡിസംബർ 5, ഞായറാഴ്ചഏഥൻസ് – മിറ്റിലീൻ (ലെസ്വോസ്) – ഏഥൻസ്
09:15 മിറ്റലീനിലേക്ക് വിമാനത്തിൽ പാപ്പാ യാത്രയാരംഭിക്കും
10:10 മിറ്റലീൻ വിമാനത്താവളത്തിൽ പാപ്പാ എത്തിച്ചേരും.
10:45 പരിശുദ്ധ പിതാവ് മിറ്റിലിനിലെ “Reception and Identification Centre” ൽ അഭയാർത്ഥികളെ സന്ദർശിക്കും. അവിടെ പാപ്പാ പ്രഭാഷണം നൽകും. തുടർന്ന് ത്രികാല പ്രാർത്ഥനയും നയിക്കും.
12:15 ഏഥൻസിലേക്ക് വിമാനത്തിൽ യാത്ര
01:10 ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പാ എത്തിച്ചേരും
.04:45 ഏഥൻസിലെ “മെഗാറോൺ കൺസേർട്ട് ഹാളിൽ” വിശുദ്ധ കുർബാന അർപ്പണം.
07:00 ഏഥൻസിലെ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിൽ വെച്ച് പരിശുദ്ധ പിതാവിനെ പരിശുദ്ധ ഹൈറോണിമോസ് രണ്ടാമൻ സന്ദർശിച്ച് ഉപചാരമർപ്പിക്കും.
2021 ഡിസംബർ 6, തിങ്കളാഴ്ചഏഥൻസ് – റോം
08:15 ഏഥൻസിലെ അപ്പോസ്തോലിക് ന്യൂൺസിയേച്ചറിൽ പാർലമെന്റ് പ്രസിഡന്റിന്റെ സന്ദർശനം
09:45 ഏഥൻസിലെ മറൂസിയിലുള്ള ഉർസുലിൻ സന്യാസിനികളുടെ വിശുദ്ധ ഡയോനീഷ്യസ് വിദ്യാലയത്തിൽ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച്ച. തുടർന്ന് പാപ്പായുടെ സന്ദേശം
.11:15 ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയ്പ്പ് പരിപാടി.
11:30 റോമിലേക്കുള്ള വിമാനത്തിൽ മടക്കയാത്ര
12:35 റോമിലെ ചംബീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പാ എത്തിച്ചേരും.