ഇന്ന് രാവിലെ വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് പാപ്പയുടെ ജനറൽ ഓഡിയൻസിൽ മുൻനിരയിൽ പാപ്പയുടെ സന്ദേശം കേൾക്കാൻ കാത് കൂർപ്പിച്ച് സ്പൈഡർമാനും ഉണ്ടായിരുന്നു.

കഠിന രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കൊച്ചുകുട്ടികളെ സ്പൈഡർമാൻ വേഷത്തിൽ ചെന്ന് ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന മത്തയോ എന്ന ഇറ്റാലിയൻ യുവാവ് ആണ് സ്പൈഡർമാൻ വേഷത്തിൽ ഇന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കേൾക്കുവാൻ വന്നത്.
ജനറൽ ഓഡിയൻസിന് ശേഷം സ്പൈഡർമാൻ വ്യക്തിപരമായി ഫ്രാൻസിസ് പാപ്പയെ കാണുകയും പാപ്പ ഒരു കൊന്ത സ്പൈഡർമാന് സമ്മാനിക്കുകയും ചെയ്തു…

സി. സോണിയ തെരേസ്