ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത ഈ ന്യൂജെൻ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ലോകം മുഴുവൻ ആധുനികതയുടെ പിന്നാലെ പായുമ്പോഴും അവയുടെ മദ്ധ്യത്തിൽ തന്നെ നിന്ന് ആർക്കും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാം എന്നാണ്. എല്ലാ സാധ്യതകളും മുന്നിൽ ഉണ്ടായിട്ടും എല്ലാത്തിനെയും വളരെ പക്വമായി മാത്രം കൈകാര്യം ചെയ്യുവാനും ക്രിസ്തുവിൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാനും കാർളോയ്ക്ക് കഴിഞ്ഞു.
സ്വന്തം വിശ്വാസം മറ്റുള്ളവരുടെ മുമ്പിൽ ഏറ്റുപറയാനും തൻ്റെ വിശ്വാസത്തെ സംരക്ഷിക്കാനും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനും ഈ ചൂള്ളൻ പയ്യന് (ന്യൂജെൻ ഭാഷയിൽ) ഒരു മടിയും ഇല്ലായിരുന്നു… ഇൻ്റർനെറ്റ് ഉപയോഗിക്കാത്തന്യൂജെൻ യുവാക്കൾ വളരെ വിരളമാണ്. ഇതാ ലോകത്തിന് ഒരു സൈബർ അപ്പസ്തോലനെ ലഭിച്ചിരിയ്ക്കുന്നു. ഇൻ്റർനെറ്റുമായി ബന്ധപ്പെട്ട നമ്മുടെ ഓരോ പ്രവർത്തികളും എന്തിന് വേണ്ടിയാണ് എന്ന് വല്ലപ്പോഴും ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്.
.. ഒപ്പം മനസ്സിൽ മായാതെ കിടക്കണം കാർളോ കാട്ടിത്തന്ന നല്ല മാതൃകയും..
സ്നേഹപൂർവ്വം,
സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ