ബംഗളൂരു: സീറോമലബാർ സഭയിലെ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയേഴ്സ്, മേജർ സുപ്പീരിയേഴ്സ് എന്നിവരുടെ റിലീജിയസ് കോൺഫറൻസ് ബംഗളൂരു ധർമാരാം കോളജിൽ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ മാണ്ഡ്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു.
കേരളത്തിനു പുറത്തുനടന്ന ആദ്യ സീറോ മലബാർ റിലീജിയസ് കോൺഫറൻസിൽ കേരളത്തിലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നും 130 ഓളം പ്രതിനിധികൾ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഫാ. സാജു ചക്കാലക്കൽ സിഎംഐ, ബ്രദർ ബാസ്റ്റിൻ കാരുവേലിൽ എംഎംബി, സിസ്റ്റർ ലിറ്റിൽ ഫ്ലവർ സിഎംസി, സിസ്റ്റർ ടെറെസീന എഫ്സിസി, ബ്രദർ വർഗീസ് മഞ്ഞളി സിഎസ്ടി, സിസ്റ്റർ ആഷാ ജോൺ സിഎച്ച്എഫ്, ഫാ. ജോസ് തേൻപിള്ളിൽ സിഎംഎഫ് എന്നിവർ നേതൃത്വം നൽകി.