പ്രിയമുള്ളവരേ,
ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കും വേണ്ടി ഒരു ഓൺലൈൻ ധ്യാനം – മാഗ്നിഫിക്കാത്ത് – സംഘടിപ്പിക്കുകയാണ്. ഇരിഞ്ഞാലക്കുട രൂപതയിലെ യുവദമ്പതികളുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ കാത്തലിക് കപ്പിൾസ് മൂവ്മെന്റിന്റെ (CCM) ആഭിമുഖ്യത്തിൽ 2021 ഡിസംബർ 11, 12 തീയതികളിലാണ് ഇത് നടത്തുന്നത്. സാർവത്രിക സഭ വി.യൗസേപ്പിതാവിൻ്റെ വർഷമായും കുടുംബവർഷമായും ആചരിക്കുന്ന ഈ വർഷത്തിലെ മംഗലവാർത്തക്കാലത്ത്, ഗർഭിണികളെയും അവരുടെ ഭർത്താക്കന്മാരെയും ആത്മീയമായി ശക്തിപ്പെടുത്തുന്നതിനും, ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ ആത്മീയവും മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് മാതാപിതാക്കളെ സഹായിക്കുന്നതിനും, ദൈവാനുഭവത്തിലൂടെ നല്ല മക്കൾക്ക് ജന്മം നൽകുന്നതിനും ഈ ധ്യാനം സഹായിക്കുന്നു. *അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് ദമ്പതികൾക്ക് അനുഗ്രഹസന്ദേശം നൽകുന്നതാണ്.* കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ദമ്പതിമാരെ ഈ ധ്യാനത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.
Zoom Online Retreat*
ദിവസങ്ങൾ *2021 ഡിസംബർ 11 ശനി, 12 ഞായർ**സമയം *വൈകീട്ട് 5 മുതൽ 7 വരെ*ക്ലാസുകൾ നയിക്കുന്നത് :റവ.ഫാ.നിക്സൺ ചാക്കോര്യ, ഡയറക്ടർ, ബി.എൽ.എം.ധ്യാനകേന്ദ്രം, ആളൂർ, ഇരിങ്ങാലക്കുട രൂപതഡോ.ഫിന്റോ ഫ്രാൻസിസ്, ഗൈനക്കോളജിസ്റ്റ്, മറിയം ത്രേസ്യ ഹോസ്പിറ്റൽ, കുഴിക്കാട്ടുശേരി. *രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടുക:**9497624675, 9061381819*
സ്നേഹപൂർവ്വം,
ഫാ.ഡേവിസ് കിഴക്കുംതല,ഡയറക്ടർ,കാത്തലിക് കപ്പിൾസ് മൂവ്മെന്റ്
RejuKallely SoniaJoseph