സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു.
ജസ്റ്റിസ് കുര്യൻ ജോസഫ്
സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു പരമോന്നത നീതിപീഠമമായ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു. 5 വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു