തനിക്കെതിരെ എറിയുന്ന കല്ലുകൾ പെറുക്കി കൂട്ടി ഒരു കൊട്ടാരമുണ്ടാക്കി അതിൽ സുഖമായി കഴിയുന്നവനാണ് പ്രസാദാത്മക വ്യക്തിത്വത്തിനുടമ.
നൊവിഷ്യേറ്റ് കാലഘട്ടത്തിൽ കറുകുറ്റി കൊവേന്തയിലെ പ്രിയോരായിരുന്ന ഡൊമിഷ്യൻ അച്ചൻ തന്ന ഉപദേശം ഇപ്പോഴും കനലായി ഹൃദയത്തിലെരിയുന്നു, കാരണം അത് ജീവിച്ച് കാണാൻ മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ല.
തേവര കോളേജിലെ നലം തികഞ്ഞ മലയാള അദ്ധ്യാപകൻ, ധർമ്മാരം റെക്ടർ, ദീപിക ദിനപത്രത്തിന്റെ സബ് എഡിറ്റർ, സഭയുടെ ജനറൾ കൗൺസിലർ, പ്രൊവിൻഷ്യൾ കൗൺസിലർ – ഡൊമിഷ്യൻ അച്ചൻ അംഗീകരിക്കപെടാത്ത മേഖലകൾ ഇല്ല.കല്ലേപ്പിളർക്കുന്ന ശബ്ദ ഗാംഭീര്യത്തിനൊപ്പം പോന്ന സൂഷ്മദൃഷ്ടിയും വിജ്ഞാനവും ഡൊമിഷ്യൻ അച്ചനെ അഗ്രഗണ്യനാക്കിമാറ്റി. അവസാന നിമിഷം വരെ പൂർണ്ണ ഉണർവോടെ 91 വത്സരങ്ങൾ. വലിയ ദൈവാനുഗ്രഹം തന്നെ. ദിപ്തമായ ആ ഓർമ്മയ്ക്ക് മുമ്പിൽ പ്രണാമം.
Fr.Jaison Mulerikkal
ON12/02/202103:00PM ATASSUMPTION MONASTERY NEELEESWARAM Funeral Livestream linkhttps://youtu.be/XjKoc2Aycn4