കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി.
കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.
തെരഞ്ഞടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലര്‍ത്തി ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

