ക്രൈസ്തവ ആദർശങ്ങളിലധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്രവികസനവും സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യം വെച്ച് മുന്നേറുന്ന ധാർമ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിലെ യുവജന സുഹൃത്തുക്കൾക്ക് യുവജനദിനത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ.

സഭയുടെയും സമൂഹത്തിന്റെയും കരുത്തും കാവലാളുമായി മാറി കൊണ്ട്, പ്രതിസന്ധികളിൽ അടിപതറാതെ, കാലഘട്ടത്തിനുസൃതമായ രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് കെ.സി.വൈ.എം. പ്രസ്ഥാനം മുന്നേറുന്നു. കെ.സി.ബി.സി യുടെ ഔദ്യോഗിക യുവജന സംഘടനയായ കെ.സി.വൈ.എം. റീത്തുകൾക്ക് അതീതമായി സമൂഹത്തിന്റെ കരുത്തുറ്റ ശബ്ദവും കരുതലുള്ള കരങ്ങളുമായി നിലകൊള്ളുന്നു.
പ്രസ്ഥാനത്തിന്റെ നട്ടെല്ലും ചങ്കുറപ്പും പോരാളികളുമാണ് മൂവർണ്ണ കൊടി നെഞ്ചിലേറ്റി മുന്നേറുന്ന കത്തോലിക്ക യുവജനങ്ങൾ. കെ.സി.വൈ.എം എന്നും യുവജനങ്ങളുടെ ചങ്കും ചങ്കിടിപ്പുമായി നിലകൊള്ളുമ്പോൾ ഇനിയും ഈ പ്രസ്ഥാനത്തിനു കീഴിൽ 32 രൂപതയിലെയും കരുത്തരായ യുവജനങ്ങൾ ഒന്നിച്ച് ഒറ്റക്കെട്ടായി അണിനിരക്കും.
ഏവർക്കും യുവജന ദിനാശംസകൾ.

കെ.സി.വൈ.എം. സംസ്ഥാന സമിതി
