കണ്ണങ്കര ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിറിയക് മറ്റത്തിലിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുടെ പ്രധാന കാർമ്മികത്വത്തിൽ 2022 ജനുവരി രണ്ടാം തിയതി കണ്ണങ്കര പള്ളിയിൽ വി.കുർബാന അർപ്പിച്ചു.തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ റവ. ഡോ. തോമസ് ആദോപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു.
അലപ്പുഴ എം.പി. ശ്രീ AM ആരിഫ് മുഖ്യാധിഥി ആയിരുന്നു.പ്രസ്തുത സമ്മേളനത്തിൽ ശ്രീ മോൻസ് ജോസഫ് എം.ൽ എ, പി.ജി. രാധാകൃഷ്ണൻ , ശ്രി. റെജി പാറ്ക്കൻ, ശ്രീമതി ലിൻസി രാജൻ, ശ്രീ. പി.ജെ.തോമസ്, സിസ്റ്റർ കരുണ svm, ഷിബു കൊച്ചു കണ്ടത്തിൽ, ചാക്കോ അറ്റുമ്മേൽ, ജിമ്മി മാന്തിയിൽ, ലജൻ പനങ്ങാട്ടുതറ എന്നിവർ പ്രസംഗിച്ചു. കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിൻ്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയും മെത്രാഭിക്ഷേ കത്തിൻ്റെ രജത ജൂബിലിയും, വികാരി ഫാ.സിറിയക് മറ്റത്തിലിൻ്റെ മതാപിതാക്കളുടെ വിവാഹത്തിൻ്റെ 75-ാം വാർഷികവും ആഘോഷിച്ചു. പ്രസ്തുത പരിപാടികൾക്ക് പള്ളി കമ്മിറ്റി നേതൃത്വം വഹിച്ചു.
വികാരിഫാ.സിറിയക് മറ്റത്തിൽ