വിശ്വമാനവിക മൂല്യങ്ങളെയും വിശ്വാസസത്യങ്ങളേയും കുറിച്ചുള്ള കറകളഞ്ഞ് തെളിഞ്ഞ ബോധ്യങ്ങൾ, നമ്മുടെ മുന്നിൽ എത്തിക്കുവാനായി,
ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ www.truthmemeട.org
എന്ന പുതു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
മതബോധന രംഗമുൾപ്പെടെ, സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ഫലപ്രദമായ പ്രതികരണത്തിനും പഠനം, സംശയനിവാരണം, വിവരശേഖരണം എന്നിവയ്ക്കുമായുള്ള ഈ വിപുലമായ ശേഖരം ആർക്കും എപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്.
കെയ്റോസ് സംഘടിപ്പിച്ച ഓൺലൈൻ പ്രോഗ്രാം വഴി, മാണ്ഡ്യാ രൂപതാ ബിഷപ്പ് മാർ സെബാസ്റ്റിൻ എയന്ത്രത്ത്, ട്രൂത്ത് മീംസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ പ്രബുദ്ധരാകുവാൻ, മീമുകൾ നൽകുന്ന വിവരങ്ങൾക്കായ് സന്ദർശിക്കുക: www.truthmemes.org