പണ്ടൊക്കെ പ്രസംഗ മത്സരങ്ങളായിരുന്നു. ഇപ്പോൾ പ്രസംഗ മത്സരം പോലെ മറ്റൊരു മത്സരമാണ് ആങ്കറിംഗ് (അവതരണം) മത്സരം.
മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് വിഷയം നൽകും. ഇംഗ്ലീഷിലും മലയാളത്തിലും മത്സരമുണ്ട്. സി ബി എസ് ഇ കലോത്സവത്തിലാണ് ഈ മത്സരം ഒരു ഇനമായുള്ളത്. ഇത്തവണ എൻ്റെ മകൾ ഐറിൻ സാന്ദ്രയും പങ്കെടുത്തു.
വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്കൂളിലാണ് കേരള സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവം ഇത്തവണ നടന്നത്.
കാറ്റഗറി മൂന്നിൽ ആങ്കറിംഗ് (ഇംഗ്ലീഷ്) മത്സരത്തിൽ ഐറിൻ സാന്ദ്ര എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. തൃശൂർ പാട്ടുരായ്ക്കലിലുള്ള ദേവമാത സി എം ഐ പബ്ലിക് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Jaleesh Peter