കാക്കനാട്: ഇന്റർ ചർച്ച് കൗൺസിലിന്റെ യോഗം നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വച്ച് രാവിലെ പത്തുമണിക്ക് കൂടുന്നതാണ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്നതും ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിക്കുന്നതുമാണ്. പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔഗിൻ കുര്യാക്കോസ് നന്ദി പ്രകാശനം നടത്തുന്നു. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ യോഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണ്.
റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ
ജോയിന്റ് സെക്രട്ടറി